Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

സ്വര്‍ണ്ണവും നമ്മുടെ പെണ്ണുങ്ങളും


സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കുതിച്ചു കയറുകയാണ് ദിനം പ്രതി. പാവപെട്ട രക്ഷിതാക്കള്‍ മകളുടെ സന്തോഷത്തിനു വേണ്ടി കിടപ്പാടം പണയം വെച്ചും വട്ടി പലിശ എടുത്തും കല്യാണം നടത്തി അവസാനം ഒരു മുഴം കയറിലോ കീടനാശിനിയിലോ ജീവിതം അവസ്സനിപ്പികുന്നു. ഉള്ള കിടപ്പാടം വട്ടിപലിശക്കാര്‍ കൊണ്ടുപോകുകയും ചെയ്യും. സ്വര്‍ണത്തിന്റെ വില താമസിയാതെ 15,000 കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ്ണം വാങ്ങുന്നതുകൊണ്ട് ആര് എന്താണ് നേടുന്നത്.

ഒരു പെണ്‍കുട്ടിയുടെ കല്യാണത്തിന് 50 പവന്റെ സ്വര്‍ണ്ണം യെടുക്കുമ്പോല്ഏഴ് ലക്ഷം രൂപ ആകുമ്പോള്‍, കല്യാണം കഴിഞ്ഞു പത്തു ദിവസ്സമോ ഒരു മാസ്സം കഴിഞ്ഞോ വാങ്ങിയ കടയില്‍ കൊടുക്കുമ്പോള്‍ അവര്‍ തരുന്നത് ആറു ലക്ഷത്തി അമ്പതിനായിരം രൂപ മാത്രമാണ്. അതായത് കടക്കാരന് കിട്ടിയത് 50, 000 രൂപ. ഈ ഏഴ് ലക്ഷം രൂപ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു എങ്കില്‍ കുറഞ്ഞത് ആറായിരം രൂപ പലിശ കിട്ടിയേനെ.(പലിശ വാങ്ങുന്നവര്‍ക്ക്) അതായതു 56,000 രൂപ ലാഭം. സ്വര്‍ണകടകള്‍ തടിച്ചു കൊഴുക്കുന്നു. ഒരു കട തുടങ്ങുന്നവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒന്‍പതു കടകള്‍ തുടങ്ങുന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് ഒരു മിഥ്യ ധാരണയുണ്ട് അവര്‍ സ്വര്‍ണ്ണം ഇടുമ്പോള്‍ കൂടുതല്‍ സുന്ദരികള്‍ ആകുന്നെന്ന്‍. അത് വെറും തോന്നല്‍ മാത്രമാണ്.
കല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കാര്‍ പറയുക, സ്വര്‍ണത്തിന് പകരം ആ പണം ബാങ്കില്‍ ഇട്ടാല്‍ മതിയെന്ന്. മാസ്സം ചെല്ലുതോറും അത് കൂടി കൂടി വരും, കള്ളന്മാരെയും പേടിക്കണ്ട.
സമുദായ നേതാന്ക്കന്മാര്‍ എന്തിനും ഏതിനും ജാതി പറയും. അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്നമാനെന്ന്‍. പക്ഷെ പാവപെട്ടവെന്റെ കാര്യത്തില്‍ മുഖം തിരിക്കും. അവര്‍ക്ക് ഈ കാര്യത്തില്‍ ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. പക്ഷെ ചെയ്യില്ല. തന്റെ സമുദായത്തിലെ കല്യാണത്തിനു സ്ത്രീധനമായി അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് സര്കുലര്‍ ഇറക്കാന്‍ ഇവര്‍ക്ക് കഴിയും. ഇതിനെ കുറിച്ച് വെള്ളാപ്പള്ളി: കേരളത്തിലും കര്‍ണാടകത്തിലും ആയി എനിക്ക് എട്ടു സ്വര്‍ണ്ണ കടകള്‍ ഉണ്ട്. കല്യാണത്തിന് അഞ്ചു പവനില്‍ കൂടുതല്‍ കൊടുക്കരുത്‌ എന്ന് ഞാന്‍ പറഞ്ഞാല്‍ എങ്ങനെ കച്ചവടം നടുക്കും?. മൈക്രോ ഫിനാന്‍സ് വഴി ഞാന്‍ ഈഴവ സമുദായത്തിലെ പാവപെട്ടവര്‍ക്ക് പണം കുറഞ്ഞ നിരക്കില്‍ കൊടുക്കുന്നുണ്ടല്ലോ. അത് വാങ്ങി അവര്‍ സ്വര്‍ണ്ണം വാങ്ങെട്ടെ. അല്ലാതെ ഈ പാവപെട്ട എന്റെ എട്ടു സ്വര്‍ണ്ണ കട എന്തിനാ അനിയ പൂട്ടികുന്നത്.

നാരായണ പണിക്കര്‍: NSS ന്റെ ബോര്‍ഡ്‌ മെമ്പര്‍ മാര്‍ പലരും സ്വര്‍ണ്ണ കട നടത്തുന്നവര്‍ ആണ്. എന്നെ എതിരില്ലാതെ തിരെഞ്ഞുടുക്കന്നതും അവര്‍ ആണ്. അപ്പോള്‍ ഞാന്‍ അഞ്ചു പവനില്‍ കൂടുതല്‍ സ്ത്രീധനം കൊടുക്കരുത്‌ എന്ന് എങ്ങനെയാണ് സര്കുലര്‍ ഇറക്കുന്നത്‌. സ്ത്രീധനം കൊടുക്കാന്‍ നിവര്തിയില്ലാത്ത വീടിലെ പെണ്‍കുട്ടികളോട് ആരുടെ കൂടെ എങ്കിലും ഒളിച്ചോടാന്‍ പറ. അപ്പോള്‍theerille കാര്യം. അല്ലാതെ സ്വര്‍ണ്ണ കടക്കാരന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടാന്‍ ഞാന്‍ ഇല്ല.

സ്ത്രീധനം കൊടുക്കുന്നത് ഹറാമ് എന്നല്ലേ മുസ്ലിയാരെ ഇസ്ലാം ‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്ക്ക് ഒരു തീരുമാനം എടുത്തുകൂടെ? . അതുപോലെ പുരുഷന്‍ കല്യാണ സമയത്ത് സ്ത്രീ ക്ക് അല്ലെ കൊടുക്കണ്ടത് എന്ന് പരിശുദ്ധ ഖുറാനില്‍ പറഞ്ഞിട്ടുള്ളത്. സ്ത്രീക്ക് കൊടുത്തില്ലെങ്കിലും വേണ്ടില്ല നിക്കാഹ് സമയത്ത് അഞ്ചു പവനില്‍ കൂടുതല്‍ ആകരുത് എന്ന് പറഞ്ഞുകൂടെ? മുസ്ലിയാര്‍: ഖുറാനില്‍ അങ്ങനെ ഒരുപാട് നല്ല കാര്യങ്ങള്‍ മാനവ രാശിയുടെ നല്ലതിന് വേണ്ടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ മഹല്ല് കമ്മറ്റിയുടെ തീരുമാനം കുറഞ്ഞത് നാല് കെട്ടാം എന്നുള്ളത് മാത്രം കര്‍ശനവായി നടപ്പാക്കിയാല്‍ മതിയെന്നാണ്. ബാക്ക്യുള്ള കാര്യത്തില്‍ ഞമ്മള്‍ എന്തിനാ മോനെ തലയിടുന്നത്. സ്വര്‍ണ്ണ കട നടത്തി പത്തു പൈസ ഉണ്ടാക്കുന്നവെന്റെ കഞ്ഞിയില്‍ എന്തിനാ വെറുതെ മണ്ണ് വാരി ഇടുന്നത്‌. ഓന്‍ ജീവിച്ചു പൊക്കോട്ടെ. പണിക്കരു ചേട്ടന്‍ പറഞ്ഞ മാതിരി പാവപെട്ട പെണ്‍കുട്ടികള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോട്ടെ. ഈ കാര്യത്തില്‍ മാത്രം ഞങ്ങള്‍ സമുദായ നേതാക്കന്‍മാര്‍ ഒറ്റക്കെട്ടാ. മോന്‍ പോകാന്‍ നോക്ക്. ഹിമാറ്.

അച്ചോ, ഈ കല്യാണ സമയത്ത് ഈ സ്വര്‍ണ്ണം വാരി കോരി ഇടുന്നത്‌ ഒന്ന് നിര്തലാകി കൂടെ?. അഞ്ചു പവനില്‍ കൂടുതല്‍ ഇടാന്‍ പാടില്ല എന്ന് ഒരു ഇടയ ലേഖനം ഇറക്കി പാവപെട്ട വീട്ടുകാരെ ഒന്ന് രെക്ഷിച്ചുകൂടെ?. അച്ഛന്‍: കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടയുള്ളത് നമ്മുടെ സമുദായത്തിന് ആണ്. അവര്‍ നല്ലയൊരു എമോണ്ട് പള്ളിക്ക് തരുകയും ചെയ്യുന്നുണ്ട്. ഇടക്കിടെ ഓരോ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ആ അവരുടെ കട ഞാന്‍ അടപ്പിക്കണം ഇല്ലെ?. പിശാജെ, ദൂരെ പോ. നിന്നെ ഇനി ഈ പള്ളി പരിസ്സരത് കണ്ടാല്‍ തട്ടാന്‍ ഞാന്‍ ഇടയലേഖനം ഇറക്കും. പാവപെട്ട വീട്ടിലെ സ്ത്രീധനം കൊടുക്കാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാ, മറ്റൊരു സമുദായത്തിലും ഇല്ലാത്ത ഈ കന്യാസ്ത്രീ മഠം എന്ന ഒന്ന് കോടികള്‍ മുടക്കി പണിഞ്ഞു ഇട്ടിരിക്കുന്നത്. അതുകൊണ്ട് കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ പറ. അവര്‍ക്ക് ഒരു ഉപകാരവും ആകും മടത്തിലെ അച്ചന്മാര്‍ക്ക് ഒരു പലഹാരവും ആകും. കര്‍ത്താവെ, കോട്ടൂര്‍ അച്ചനോടും കൊട്ടൂരാത്ത അച്ഛനോടും നീ പൊറുക്കല്ലേ.
സുഹൃതക്കളെ, ഈ സമുദായ നേതാക്കന്മാര്‍ എന്ന, ജനങ്ങളെ ഊറ്റികുടിച്ചു വളരുന്ന ഇവരില്‍ നിന്നും നമ്മള്‍ നല്ലത് ഒന്നും നോക്കണ്ട. നിങ്ങള്‍ ചെയ്യണ്ടത്, കോളേജില്‍ ആണെങ്കില്‍ ഒരു ഒരു സ്വര്‍ണ രഹിത ക്യാമ്പസ്‌ ഉണ്ടാക്കാന്‍ ശ്രമിക്കുക. വളര്‍ന്നു വരുന്ന തലമുറയെങ്കിലും സ്വര്‍ണ്ണ ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കട്ടെ. back to top

Bookmark and Share

No comments: