പല രാജ്യക്കാരാണ് ഇവര്‍. ഇതില്‍ 138 പേര്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പിടിയിലായതെന്നും അധികൃതര്‍ തുടര്‍ന്നു. നിയമാനുസൃതമുള്ള ഇക്കാമ (റസിഡന്‍സ് പെര്‍മിറ്റ്) വൈകവശമുള്ള അനധികൃതതാമസക്കാര്‍ക്ക് സൗദി ഭരണകൂടം നല്കുന്ന 'സൗജന്യയാത്ര'യുടെ കൂടി ആനുകൂല്യം നേടാന്‍ ശ്രമിച്ചതാണ് വിനയായത്.
സ്‌പോണ്‍സര്‍മാരില്‍നിന്ന് മാറിനിന്ന് വേറെ തൊഴിലുകളില്‍ ഏര്‍പ്പെട്ട ശേഷം മടക്കയാത്രയ്ക്ക് അനധികൃത താമസക്കാരെന്ന ഭാവേന സൗജന്യയാത്രയ്ക്ക് വരികയായിരുന്ന ഇവരുടെ വിരലടയാളപരിശോധനയില്‍നിന്ന് ഇവര്‍ വിസയില്‍ എത്തിയവരും ഇക്കാമ ഉള്ളവരും ആണെന്ന് തെളിയുകയായിരുന്നു.
Free Signature Generator
No comments:
Post a Comment