സാധാരണ അച്ചടിച്ചു സമാനമായ ഖുര്‍ആന്‍ പതിപ്പില്‍ സ്‌പര്‍ശിക്കുമ്പോള്‍ പേനയിലെ ശബ്‌ദ സംവിധാനം വഴി, ലോകത്തിലെ പ്രമുഖരുടെ വ്യത്യസ്‌ത ശൈലിയില്‍ പാരായണം കേള്‍ക്കാം; ഇയര്‍ഫോണ്‍, യു എസ്‌ ബി എന്നിവയുമായും ഘടിപ്പിക്കാം, പ്രത്യേക ഭാഗങ്ങള്‍ മറ്റു സംവിധാനങ്ങളിലേക്ക്‌ പകര്‍ത്തുകയുമാവാം. ഖുര്‍ആനിലെ ഏതൊരു പദത്തിനുമേല്‍ പേന സ്‌പര്‍ശിച്ചോ, ആ പദം പൂര്‍ണമായും പേജുകളുടെ അക്കങ്ങളില്‍ സ്‌പര്‍ശിച്ചാല്‍ ആ പേജിലെ ആദ്യാവസാനം വരെയും ഇലക്‌ട്രോണിക്‌ പേന കേള്‍പ്പിക്കും. ഈ സാങ്കേതിക വിദ്യയുടെ രഹസ്യം പൂര്‍ണമായും വെളിപ്പെടുത്താന്‍ വിസമ്മതിച്ച ചൈനയിലെ നിംഗ്‌ബോ സ്ലൈറ്റ്‌ ഇലക്‌ട്രോണിക്‌ കമ്പനിയിലെ ബ്രൂസ്‌ലി ഇതേ സാങ്കേതിക വിദ്യയില്‍ മറ്റു പുസ്‌തകങ്ങളും വായിക്കാന്‍ തങ്ങള്‍ക്ക്‌ സാധ്യമാണെന്നു പറഞ്ഞു.

റീ ചാര്‍ജ്‌ ഉപയോഗിക്കാവുന്ന മോഡലിന്‌ 55 ഡോളറും ചെറിയ ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന മോഡലിന്‌ 45 ഡോളറുമാണ്‌ വില. Free Signature Generator