Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

മനുഷ്യകുലത്തിന് ആയുസ്സ് 100വര്‍ഷംമാത്രം

 ദൈവത്തിന്റെ ഉദാത്തസൃഷ്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യവംശത്തിന് ഇനി അധികം നാള്‍ ആയുസ്സില്ലെന്ന് മുന്നറിയിപ്പ്.

വരുന്ന നൂറുവര്‍ഷത്തിനുള്ളില്‍ മനുഷ്യവംശം നാശം നേരിടുമെന്നാണ് ആസ്‌ത്രേലിയയിലെ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഫെന്നര്‍ പറയുന്നത്. വസൂരി രോഗം ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു ഫെന്നര്‍.

ജനസംഖ്യാ വിസ്‌ഫോടനവും അനിയന്ത്രിതമായ ഭക്ഷ്യ ഉപഭോഗവും മൂലമുണ്ടാകുന്ന പ്രതിസന്ധി അതിജീവിക്കാന്‍ മനുഷ്യകുലത്തിനു കഴിയില്ലെന്ന് ഫെന്നര്‍ പറയുന്നു. വ്യവസായവല്‍കരണത്തിന്റെ കൂടപ്പിറപ്പായ മലിനീകരണവും കാലാവസ്ഥാ മാറ്റവുമാണ് മനുഷ്യന്റെയും മറ്റ് ഒട്ടേറെ ജീവജാലങ്ങളുടെയും വംശനാശത്തിനു കളമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇപ്പോള്‍ത്തന്നെ നമ്മള്‍ വൈകിപ്പോയി. ജനം സ്വയം പരിഹാരമാര്‍ഗങ്ങള്‍ തേടുമെന്നു പ്രതീക്ഷിച്ച് ഇക്കാര്യം പറയാതിരിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ, അവര്‍ വിപത്തിനെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.

ഈസ്റ്റര്‍ ദ്വീപിനു സംഭവിച്ചത് ആവര്‍ത്തിക്കും. ശാസ്ത്രവും കാര്‍ബണ്‍ ഡയോക്‌സൈഡ് മലിനീകരണവും ആഗോളതാപനവും ഇല്ലെങ്കില്‍ അമ്പതിനായിരം വര്‍ഷത്തോളം നിലനില്‍ക്കാമെന്നാണു നമ്മുടെ പൂര്‍വികര്‍ കാട്ടിത്തന്നത്.

ഇനിയതിനു കഴിയില്ല. വംശനാശം സംഭവിച്ച ഒട്ടനവധി ജീവജാലങ്ങള്‍ക്കുണ്ടായ അതേ വിധി മനുഷ്യനെയും കാത്തിരിക്കുകയാണ് ഫെന്നര്‍ മുന്നറിയിപ്പു നല്‍കി.

വ്യവസായ യുഗത്തിനു ശേഷം പ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ ഹിമയുഗത്തിലുണ്ടായ മാറ്റങ്ങളേക്കാള്‍ വലുതാണ്. കാലാവസ്ഥാ വ്യതിയാനമാണു മനുഷ്യരാശിയുടെ അന്ത്യത്തിനു കാരണമാകുക. 'വരാനിരിക്കുന്ന വിപത്തിനെ കാത്തിരിക്കാനെ ഇനി മനുഷ്യനു കഴിയൂ' .

Bookmark and Share

2 comments:

കൂതറHashimܓ said...

അപ്പോ എനിക്ക് ഇനിയും 100 വര്‍ഷം ജീവിക്കാല്ലേ
ആയുസ്സ് കൂടുന്ന ഈ പരിപാടി എനിക്കിഷ്ട്ടായി
എല്ലാര്‍ക്കും കൂടോ??

Muhammed V.K. said...

100 maximum, ellavarum 100 varsham jeevikkum ennalla, nammudeth mura pole nadakkum.