രക്‌തമുറയുന്ന തണുപ്പിലും കണ്ണെത്താത്തിടത്തോളം ഉയരത്തിലും പറന്ന വിമാനത്തിന്റെ ലാന്‍ഡിങ് ടയറുകള്‍ക്കിടയില്‍ അള്ളിപ്പിടിച്ചിരുന്ന വിയന്നക്കാരന്‍ ഏവരേയും അത്ഭുതപ്പെടുത്തി ലണ്ടന്‍ വിമാനത്താവളത്തില്‍ ജീവിതത്തിലേക്ക് പറന്നിറങ്ങി. ദുബായ് രാജകുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള ബോയിങ് 747 വിമാനത്തില്‍ ബ്രിട്ടണില്‍നിന്ന് ലണ്ടനിലേക്ക് രഹസ്യമായി പറന്ന തൊഴില്‍രഹിതനായ റൊമാനിയന്‍ പൗരനാണ് 'ജയന്‍ മോഡല്‍ സാഹസിക കൃത്യത്തിലൂടെ അധികൃതര്‍ക്കു പുറമേ ലോകത്തെയും ഞെട്ടിച്ചത്. മൈനസ് 41 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ 25,000 അടി ഉയരത്തിലൂടെ 800 മൈല്‍ ദൂരമാണ് ഇയാള്‍ താണ്ടിയത്. ഒരു മണിക്കൂര്‍ 37 മിനിറ്റ് നീണ്ടു നിന്ന
സാഹസിക യാത്ര ലണ്ടന്‍ വിമാനത്താവളത്തിലാണ് അവസാനിച്ചത്.
പ്രതികൂല സാഹചര്യങ്ങളെ അത്ഭുതകരമായി അതിജീവിച്ച് ഇയാള്‍ ജീവനോടെ ഭൂമിയിലെത്തിയത് അത്ഭുതം എന്നാല്‍ വിദഗ്‌ധര്‍ വിലയിരുത്തുന്നത്. ഇത്രയും ഉയരത്തില്‍ ഓക്‌സിജന്റെ കുറവുമൂലം ഇയാള്‍ മരിക്കാന്‍ സാധ്യത ഏറെയായിരുന്നു. മാത്രമല്ല വിമാനത്തിന്റെ വീലുകളില്‍പ്പെട്ട് ഞെരിഞ്ഞമര്‍ന്നു മരിക്കാത്തതും അധികൃതരെ അമ്പരപ്പിക്കുന്നു. ലണ്ടനിലെത്തിയപ്പോള്‍ പിടിയിലായ യുവാവിനെ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തതിന് താക്കീത് നല്‍കി വിട്ടയയ്‌ച്ചു. യൂറോപ്യന്‍ യൂണിയന്‍ പൗരനാണെന്നു തെളിയിച്ചതിനാലും ബ്രിട്ടണില്‍ താമസിക്കാന്‍ അനുമതിയുള്ളതിനാലുമാണ് ഇയാളുടെ ശിക്ഷ കള്ളടിക്കറ്റില്‍ യാത്ര ചെയ്‌തത് മാത്രമായി ഒതുങ്ങിയത്.
സാധാരണ ഗതിയില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്ന പ്ലെയിന്‍ മോശം കാലാവസ്‌ഥ മൂലമാണ് 25,000 അടിയില്‍ പറന്നതെന്നും പോലീസ് അറിയിച്ചു. സാധാരണ ഉയരം കൈവരിച്ചിരുന്നെങ്കില്‍ ഇയാള്‍ ആകാശത്തുവച്ചുതന്നെ അവസാനിക്കുമായിരുന്നു. വിയന്നയിലെ വിമാനത്താവളത്തില്‍ വേലിചാടിക്കടന്നു പ്രവേശിച്ച ഇയാള്‍ ദുബയ് രാജകുടുംബത്തിന്റെ വിമാനത്തിന്റെ ടയറുകള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. വിമാനം ലണ്ടനില്‍ നിലംതൊട്ടയുടന്‍ വീഴുകയോ ചാടുകയോ ചെയ്‌ത ഇയാളെ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു.
കള്ളടിക്കറ്റില്‍ യാത്ര ചെയ്‌തതിന് പരമാവധി 2,500 പൗണ്ടാണ് ഫൈനാണ് ഇയാള്‍ക്ക് അടയ്‌ക്കേണ്ടിവരിക. ഇമിഗ്രേഷന്‍ രേഖകളെല്ലാം കൃത്യമായതിനാലും റൊമാനിയന്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഉള്ളതിനാലും ഇയാളെ നാടുകടത്തില്ലെന്ന് ബ്രിട്ടീഷ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എന്നാല്‍ റൊമാനിയന്‍ സര്‍ക്കാര്‍ ഇയാള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഈസ്‌റ്റ് ലണ്ടനിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ തൊഴില്‍ തേടിവന്നതാകാം എന്നാണ് കരുതുന്നത്. ഇവിടെ നൂറു കണക്കിന് റൊമാനിയക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. അതേസമയം കൃത്യവിലോപത്തിന് വിയന്ന വിമാനത്താവള അധികൃതര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വിമാനത്തിന്റെ ഉടമസ്‌ഥാനായ ഷെയ്‌ഖ് .
No comments:
Post a Comment