പ്രമേഹരോഗികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഇനി ചോക്ലേറ്റ് കഴിച്ചോളൂ, മതിയാവോളം. മധുരമേറെയില്ലാത്ത ഡാര്‍ക് ചോക്ലേറ്റ് പ്രമേഹമുണ്ടാക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണഫലം വെളിപ്പെടുത്തുന്നു.
ഹള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. കൊക്കോ കൂടുതലായി അടങ്ങിയിട്ടുള്ള ചോക്ലേറ്റിലെ പോളിഫിനോള്‍സ് ഹൃദയരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പന്ത്രണ്ട് ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് പതിനാറ് ആഴ്‌ച ചോക്ലേറ്റ് നല്‍കിയപ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞതായും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂടിയതായും ഗവേഷകര്‍ പറയുന്നു. ആഹാരക്രമത്തില്‍ ചോക്ലേറ്റ് ഉള്‍പ്പെടുത്തണമെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ സ്‌റ്റീവ് അറ്റ്‌കിന്റെ മധുരം നിറഞ്ഞ ഉപദേശം. പഠനം ഡയബറ്റിക് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഹള്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനറിപ്പോര്‍ട്ട് കണ്ട് പ്രമേഹരോഗികള്‍ ചോക്ലേറ്റ് തീറ്റ ശീലമാക്കിയാല്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാവുമെന്ന് പ്രമേഹരോഗത്തെക്കുറിച്ചു പഠനം നടത്തുന്ന ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ചോക്ലേറ്റ്
Subscribe to:
Post Comments (Atom)
No comments:
Post a Comment