ദിനംപ്രതി മലയാളി കുടിച്ചുവറ്റിയ്‌ക്കുന്നത് പത്തു കോടി രൂപയുടെ മദ്യം. സംസ്ഥാനത്ത് മദ്യപാനികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ആഘോഷവസരങ്ങളില്‍ പ്രത്യേകിച്ച് ഓണം, ക്രിസ്‌മസ് തുടങ്ങിയ ഉത്സവകാലങ്ങളിലാണ് മദ്യത്തിന്റെ ഉപഭോഗം ഏറ്റവുമധികം വര്‍ദ്ധിയ്‌ക്കുന്നത്.
ബിവറേജസ ്‌കോര്‍പറേഷന്റെ 330, കണ്‍സ്യൂമര്‍ ഫെഡിന്റെ 46 ചില്ലറ മദ്യവില്‍പന ശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിയ്‌ക്കുന്നത്. ഈ 376 വില്‍പന ശാലകളിലൂടെ പ്രതിദിനം വിറ്റഴിയുന്നത് 8.51 കോടി രൂപയുടെ വിദേശമദ്യമാണ്. സംസ്‌ഥാനത്തെ 546 ബാറുകളില്‍ ഒരുദിവസം വിറ്റഴിയുന്ന മദ്യത്തിന്റെ കണക്കൂകൂടി കൂട്ടിയാല്‍ ഇതു പത്തുകോടിയിലേറെ വരും. കള്ളുഷാപ്പുകള്‍ വഴിയും വ്യാജനായും വിറ്റഴിയുന്ന മദ്യത്തിന്റെ കണക്കുകള്‍ ഇതിന് പുറമെയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മദ്യവില്‍പനയില്‍ ലാഭത്തിന്റെ കണക്കുകള്‍ മാത്രമേ ബിവറേജ് കോര്‍പ്പറേഷന് പറയാനുള്ളൂ. 2004 -2005ല്‍ 852.43 കോടി രൂപയായിരുന്നു ബിവറേജസ്‌കോര്‍പറേഷന്റെ മദ്യവില്‍പന. ഇതില്‍ 22.63 കോടി രൂപ ലാഭം കിട്ടി. അടുത്തവര്‍ഷം വില്‍പന 894.35 കോടി രൂപയായി ഉയര്‍ന്നപ്പോള്‍ ലാഭം 51.58 കോടി രൂപയായി വര്‍ദ്ധിച്ചു.
2006 - 2007ല്‍ ബിവറേജസ് കോര്‍പറേഷന്‍ 1060 കോടി രൂപയുടെ മദ്യം വിറ്റ് 63.72 കോടി രൂപ ലാഭമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ വില്‍പന 1162 കോടി രൂപയുടേതാണ്. 2007ല്‍ 291.78 കോടിയുടെ മദ്യം വിറ്റ കണ്‍സ്യൂമര്‍ ഫെഡ് 1.12 കോടി രൂപ ലാഭമുണ്‌ടാക്കി. എന്നാല്‍, 2008ല്‍ മദ്യവില്‍പന 347.93 കോടിയായി ഉയര്‍ന്നു. ലാഭം 16.04 കോടിയായി വര്‍ധിച്ചു
ദിനംപ്രതി മലയാളി കുടിച്ചുവറ്റിയ്‌ക്കുന്നത് പത്തു കോടി രൂപയുടെ മദ്യം
Subscribe to:
Post Comments (Atom)
No comments:
Post a Comment