സ്‌ത്രീകള്‍ രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്‍ ഏറെ പിന്നിലാണെന്ന് എല്ലാവര്‍ക്കുമറിയാം. പലര്‍ക്കും ഒരു രഹസ്യങ്ങളും ഉള്ളില്‍ സൂക്ഷിക്കാന്‍ കഴിയില്ല. അറിയാതെ അത് മറ്റു ചെവികളിലേയ്‌ക്ക് പകര്‍ന്നുപോകും.
ഇപ്പോഴിതാ ഇതുസംബന്ധിച്ച് ഒരു പുതിയ സര്‍വ്വേ നടന്നിരിക്കുന്നു. സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യം എന്താണെന്നല്ലേ. സ്‌ത്രീകള്‍ക്ക് 47 മണിക്കൂറില്‍ കൂടുതല്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന്.
പതിനെട്ടിനും അറുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള 3000 സ്‌ത്രീകളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. വൈന്‍സ് ഓഫ് ചിലിയാണ് സര്‍വ്വേയ്‌ക്ക് ചുക്കാന്‍ പിടിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്തസ്‌ത്രീകളില്‍ പത്തില്‍ നാലുപേര്‍ എന്ന തോതില്‍ ആളുകള്‍ തങ്ങള്‍ക്ക് രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ അറിയില്ലെന്നാണ് പറഞ്ഞത്‌്.
അത് വ്യക്തിപരമായാലും അല്ലെങ്കിലും തങ്ങള്‍ക്ക് രഹസ്യമായി അവ സൂക്ഷിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ തുറന്നുപറഞ്ഞു. എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 83 ശതമാനം പേരും വിശ്വസിക്കുന്നത് തങ്ങള്‍ മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്നാണ്.
നാലില്‍ മൂന്നുപേര്‍ എന്ന തോതില്‍ സ്‌ത്രീകള്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചിലര്‍ പറയുന്നത് ഭര്‍ത്താവ്, അമ്മ, മകന്‍ ഇവരില്‍ ആരോടെങ്കിലും മാത്രമേ രഹസ്യങ്ങള്‍ പങ്കുവെക്കുന്നുള്ളുവെന്നാണ്.
പലരും ഉള്ളിലെ വിമ്മിട്ടം അടക്കാന്‍ കഴിയാതെയാണത്രേ രഹസ്യങ്ങള്‍ മറ്റാരോടെങ്കിലും തുറന്ന് പറയുന്നത്. എന്നാല്‍ പറഞ്ഞുകഴിഞ്ഞ് ഇവര്‍ക്ക് കുറ്റബോധം തോന്നുകയും ചെയ്യുന്നു. പല സ്‌ത്രീകളും പറഞ്ഞത് മദ്യലഹരിയില്‍ മാത്രമാണ് തങ്ങള്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിപ്പോകുന്നതാണെന്നാണ്.
ഭൂരിഭാഗം സ്‌ത്രീകളും ആഴ്‌ചയില്‍ ഒരു ഗോസിപ്പെങ്കിലും ഉണ്ടാക്കുകയോ കേള്‍ക്കുകയോ ചെയ്യുന്നുണ്ടെന്നും ഇവ മിക്കവാറും ലൈംഗികത, പ്രണയബന്ധങ്ങള്‍, അല്ലെങ്കില്‍ പണംചെലവഴിക്കല്‍ ഇവയിലേതെങ്കിലുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
back to top
47മണിക്കൂര്‍ കഴിഞ്ഞാല്‍ സ്ത്രീകളുടെ രഹസ്യം പരസ്യമാകും
Subscribe to:
Post Comments (Atom)
No comments:
Post a Comment