എന്റെ അമ്മയുണ്ടോ ഇക്കൂട്ടത്തില്എന്നെ കൊല്ലുവാന്‍ വാടക കൊടുത്തഎന്റെ അച്ച്ചനുണ്ടോ ഇവിടെ..ഞാന്‍ ആരെന്ന് പരിചയപ്പെടുത്താംഎന്നെയവര് കൊന്നതായിരുന്നു...ഗര്‍ഭാശയത്തിന്റെ ഇരുണ്ട മുറികളില്ഞാനും വളരാന്‍ തുടങ്ങിയതായിരുന്നു..എന്റെ പ്രായം എനിക്കൊര്മ്മയില്ലെങ്കിലുംഒന്നെനിക്കറിയാം..എന്റെ അമ്മയുടെ വിരലൊന്നു കിട്ടിയിരുന്നുവെങ്കില്കൈ കൊണ്ട് പൊതിയാന്‍ എനിക്കാകുമായിരുന്നു...ഗര്‍ഭാശയമെന്ന അത്ഭുത വീട്ടില്വാടകക്കായി താമസിച്ചിരുന്ന എനിക്കെതിരെഗൂഡാലോചനകള് പൊങ്ങിയത്ഞാനറിഞ്ഞിരുന്നു....അച്ഛനും അമ്മയും എന്നെകൊല്ലുവാന്ചര്ച്ചകള് നടത്തി...ചെറിയ വാടക കൊണ്ട്എന്നെ കൊല്ലുവാനുള്ള പദ്ധതി കേട്ടപ്പോള്‍..മിടിച്ചു തുടങ്ങിയിരുന്ന എന്റെഹ്ര്ദയ ഭിത്തികള്‍ പൊട്ടിയിരുന്നു...ഒടുവില്‍ അവരത് ചെയ്തു...ആരാച്ചാര്‍ എന്റെ കൈകാലുകള്‍ മുറിച്ചു...വേദന കോണ്ട് ഞാന്‍ പിടയുന്നത് ദുഷ്ടയായഎന്റെ അമ്മ അറിയുന്നുണ്ടായിരുന്നു...അവരല്ലാതെ മറ്റാരതറിയും..എന്റെ കൈകാലുകള്‍ ഒടിച്ച്എല്ലാം മുറിച്ചെടുത്തു...എന്റെ തലയോട്ടി തുരന്ന് ട്യൂബ് കടത്തിതലച്ചോറ് വലിച്ചെടുത്തു...ഒന്ന് തേങ്ങാന്‍ പോലും അനുവദിക്കാതെഅവരെന്നെ കൊന്നു...എന്നിട്ട് കൊലപാതക വാടകയും നല്‍കിഅവര്‍ നടന്നുകളഞ്ഞൂ....back to top
No comments:
Post a Comment