, നാല് വര്‍ഷത്തെ ഗള്‍ഫ് വാസത്തിനു ശേഷം ആറു മാസത്തെ അവധിക്ക് നാട്ടില്‍ പോയതായിരുന്നു ഞാന്‍ , ഒരു പാടു കാലമായി മനസ്സില്‍ താലോലിച്ച ഒരു സ്വപ്നം പൂവണിയിക്കാന്‍ അഥവാ ഒരു കൊച്ചു വീട്‌ണ്ടാക്കാന്‍.
അവധി തീര്‍ന്നപ്പോഴെകും കയ്യിലെ കാശും തീര്‍ന്നു. മടക്ക വിസയുണ്ടല്ലോ എന്നോര്‍ത്ത് കുറച്ചു കടവും വാങ്ങി എന്നിട്ടും പാതി പണിയെ ആയുളൂ. ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് തിരിച്ചു വരാന്‍ വേണ്ടി മുമ്ബയില്‍ എത്തിയത്. സത്യം പറയാലോ വരുന്ന വഴി ഉറങ്ങുന്നത്നിടയില്‍ ട്രെയിനില്‍ വെച്ച് ഉള്ള കാശും പോക്കറ്റടിച്ചു. മുംബയിലുള്ള ഒരു ബന്ധുവിന്റെകാരുന്ന്യത്താല്‍ അവിടത്തെ കാര്യങ്ങള്‍ ഒരു വിധം ഒപ്പിച്ചു. അങ്ങിനെ കയ്യില്‍ ഒരു നയാ പൈസയും ഇല്ലാതെയാണ് ഞാന്‍ എയര്‍പോര്‍ട്ടിലെത്തിയത്
എല്ലാവരുടെയും കൂടെ ഞാനും ബോര്‍ഡിംഗ് പാസ്സ് എടുക്കാന്‍ വരി നിന്നു എന്റെ ഊഴമായപ്പോള്‍ ഞാനും എന്റെ പാസ്സ്പോര്‍ട്ട് കൊടുത്തു. ഓഫീസര്‍ അത് മറിച്ചു ഒരുപാട് നേരം അങ്ങോട്ടും ഇങ്ങോട്ടും നൊകിയിട്ട് സംശയം തീര്‍ക്കാന്‍ അടുത്ത കൌണ്ടറിലുള്ള ഓഫീസറെയും കാട്ടിയതിനു ശേഷം പാസ്സ്പോര്‍ട്ട് എനിക്ക് തിരിച്ചു തന്നിട്ട് പറഞ്ഞു ഇതില്‍ വിസ അടിച്ചതു തിരുത്തിയിട്ടുണ്ട് അതിനാല്‍ സൗദി കൊണ്സലെയ്ട്ടില്‍ പോയി ശരിയാക്കി വരണം എന്ന്. അത് കേട്ട ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്നു പോയി. കാരണം അതിനെ എനിക്ക് കഴിയുമായിരുന്നുള്ളൂ. പണി തീരാത്ത എന്റെ വീട്, നാട്ടില്‍ നിന്നാല്‍ വീട്ടാന്‍ പറ്റാത്ത കടം ഞാന്‍ നിന്ന നില്പില്‍ ഇല്ലാതാകുന്നത് പോലെ തോന്നി.
കയ്യില്‍ നായ പൈസ ഇല്ല സഹായത്തിനു ആരെയെങ്കിലും വിളിച്ചു വരുത്തിയാല്‍ തന്നെ പോയി ശരിയാക്കാനുള്ള സമയവും ഇല്ലല്ലോ. അപ്പോഴാണ് ദൂരെ മാറി നിന്നു കൂട്ടുകാരോട് സംസാരിച്ചു കൊണ്ടിരിക്കുന്ന കഴുത്തില്‍ മൂന്നു കണ്ണട തൂകിയിട്ട ഒരാള്‍ എന്നെ ശ്രദ്ധിച്ചത് (അഥവാ ദൈവം അദ്ദേഹത്തിലൂടെ അവതരിച്ചു എന്ന് വേണം പരയാന്‍ , കാരണം എന്റെ പാസ്പോര്‍ടില്‍ തിരുത്തല്‍ ഉണ്ടായിരുന്നു മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തിന് കാണാന്‍ പറ്റിയില്ലെന്നെ ഉള്ളൂ ) അദ്ദേഹം എന്നെ വിളിച്ചു കാര്യങ്ങള്‍ തിരക്കി പിന്നീട് അദ്ദേഹം എന്നെ കൌണ്ടറിലേക്ക് തന്നെ തിരിച്ചയച്ചു. എന്റെ മുഖത്ത് നോക്കിയ ഓഫീസറോട് ഞാന്‍ അദ്ദേഹത്തെ നോക്കാന്‍ പറഞ്ഞു അദ്ദേഹം കൈ കൊണ്ടു എന്നെ കയറ്റി വിട്ടോളാന്‍ പറഞ്ഞു. അപ്പോഴാണ് മനസ്സിലായത് അയാള്‍ അവരുടെ മേലുധ്യോഗസ്തനാണെന്ന് . ബോര്‍ഡിംഗ് പാസ്സും വാങ്ങി ദൈവത്തോടും അയാളോടും നന്ദി പറഞ്ഞു ഞാന്‍ വീണ്ടും സൌദിയിലേക്ക് യാത്രയായി.....back to top
ദൈവത്തെ മുന്നില്‍ കണ്ട സമയം
Subscribe to:
Post Comments (Atom)
No comments:
Post a Comment