തിരുവനന്തപുരം: ഇന്റര്‍നെറ്റിലൂടെ ലോകമെമ്പാടും ഒരു രൂപപോലും ചെലവിടാതെ ഫോണ്‍ വിളിക്കാനും വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനും സൗകര്യം നല്‍കുന്ന 'സൈ്‌കപ്' വെബ്‌സൈറ്റ് (ള്‍ള്‍ള്‍.റലസ്രഹഫ.ഋസശ) ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തിന്‍മേല്‍ കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാസമിതിയുടെ തീരുമാനം ഉടനെയുണ്ടാകും.
എസ്‌തോണിയന്‍ കമ്പനിയായ 'സൈ്‌കപ്', വിവരവിനിമയത്തിന് ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക സംജ്ഞ (എന്‍ക്രിപ്‌ഷന്‍ കോഡ്) തങ്ങള്‍ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്നും കാണിച്ചാണ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി, സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത്. മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരര്‍ 'സൈ്‌കപ്' ഉള്‍പ്പെടെ, ഇന്റര്‍നെറ്റ് ഫോണ്‍ വെബ്‌സൈറ്റുകളിലൂടെയാണ് തങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്‌തതെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് കണ്ടെത്തണമെങ്കില്‍ 'സൈ്‌കപ്' തങ്ങളുടെ എന്‍ക്രിപ്‌ഷന്‍ കോഡ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കണം. ബിസിനസ് രഹസ്യമാകയാല്‍ ഇക്കാര്യം നല്‍കാനാവില്ലെന്നാണ് സൈ്‌കപ്പിന്റെ വാദം. ഇത് അന്വേഷണ പുരോഗതിയെ ബാധിക്കുമെന്നും ഭാവിയിലും ഇത്തരം ആക്രമണ പ്രവര്‍ത്തനങ്ങള്‍, സാധാരണ ഫോണിന്റെ സഹായത്തോടെയല്ലാതെ ഏകോപനം നടത്താന്‍ തീവ്രവാദികള്‍ക്ക് കഴിയുമെന്നും കാണിച്ചാണ് ഇന്റലിജന്‍സ് ബ്യൂറോ ഒക്ടോബര്‍ ആദ്യം കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചത്. ഈ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷാസമിതി ചര്‍ച്ച ചെയ്‌തുവരികയാണ്. ഈ മാസം അവസാനത്തോടെ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
സൈ്‌കപ്: ചെലവില്ലാതെ മുഖാമുഖം
പ്രവാസികള്‍ക്ക് ആശ്വാസമാണ് സൈ്‌കപ്‌പോലുള്ള ഇന്റര്‍നെറ്റ് സേവനദാതാക്കള്‍. 'വോയ്‌പ്' (ഡസയഛ) വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ - എന്ന സാങ്കേതിക വിദ്യയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനും കമ്പ്യൂട്ടറുമുണ്ടെങ്കില്‍ ലോകത്തെവിടെയും ആരുമായും 'മുഖാമുഖം' കണ്ട് സംസാരിക്കാന്‍ സൈ്‌കപ് അവസരം നല്‍കുന്നു. ഇന്റര്‍നെറ്റ് കണക്ഷന്റെ ചെലവു മാത്രമേ ഇതിനുവേണ്ടൂ. ള്‍ള്‍ള്‍.റലസ്രഹഫ.ഋസശ എന്ന വെബ്‌സൈറ്റില്‍ എത്തിയാല്‍ സൈ്‌കപ് നമുക്ക് ഡൗണ്‍ലോഡ് ചെയ്യാം. കമ്പ്യൂട്ടറില്‍ മൈക്കും ഹെഡ്‌ഫോണും വെബ് ക്യാമറയുമുണ്ടെങ്കില്‍ ഈ സൈറ്റിന്റെ സേവനം തികച്ചും സൗജന്യമായി നമുക്ക് ഉപയോഗിക്കാം. നമ്മുടെ ശബ്ദവും വീഡിയോയും ഡിജിറ്റല്‍ വിവരമാക്കുകയും അത് അങ്ങനെതന്നെ മറുഭാഗത്തുള്ള വ്യക്തിയുടെ കമ്പ്യൂട്ടറില്‍ എത്തിക്കകയുമാണ് സൈ്‌കപ് പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം. നാം സംസാരിക്കുന്ന ആളിന്റെ കമ്പ്യൂട്ടറിലെ ഇതേ സോഫ്‌റ്റ്‌വേര്‍, നേരത്തേ സൂചിപ്പിച്ച ഡിജിറ്റല്‍ വിവരത്തെ വീണ്ടും ശബ്ദവും വീഡിയോയുമാക്കി നല്‍കുന്നു. സാധാരണ ഫോണുകളില്‍ രണ്ടുപേര്‍ക്ക് മാത്രമേ സംവദിക്കാന്‍ കഴിയുകയുള്ളൂവെങ്കില്‍, സൈ്‌കപ് സേവനം പ്രയോജനപ്പെടുത്തിയാല്‍, ലോകത്തിന്റെ വിവിധ കോണുകളിലെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഒരേ സമയം ഗംഭീരന്‍ ചര്‍ച്ച തന്നെ നടത്താം. ഇനി സുഹൃത്തിന് കമ്പ്യൂട്ടറില്ലെങ്കില്‍, അതിനും സൈ്‌കപ് ബദല്‍ ഒരുക്കുന്നുണ്ട്. ഈ സേവനത്തിന് ചെറിയൊരു ചെലവുണ്ടെന്നുമാത്രം. നിങ്ങളുടെ കമ്പ്യൂട്ടറിലെ സൈ്‌കപ്പില്‍നിന്ന് അന്യദേശത്തെ സുഹൃത്തിന്റെ ലാന്‍ഡ് ഫോണിലേക്ക് ഡയല്‍ചെയ്‌ത് വിളിക്കാനും സൈ്‌കപ്പിലൂടെ കഴിയും.
back to top
ഇന്റര്‍നെറ്റിലൂടെയുള്ള ഫോണ്‍വിളി നിരോധിക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ്
Subscribe to:
Post Comments (Atom)
No comments:
Post a Comment