ചന്ദ്രനില്‍ ജലം ഉണ്ടെന്ന് നാസ സ്ഥിരീകരിച്ചു.ഐ.എസ്..ആര്‍.ഒയ്ക്ക് അഭിനന്ദനം.നമ്മുക്കിത് അഭിമാനപുളകത്തിന്റെ നിമിഷമാണ്. ചരിത്രനേട്ടമാണ്, നാം യുഗ ശില്‍പികളാകുകയാണ്, നമുക്ക് ലക്ഷ്യം ഉയരങ്ങളാണ്.അല്ലാതെ തീവ്രവാദികളെ പരിശീലിപ്പിച്ച് രാജ്യങ്ങളില്‍ കൊള്ളയും കൊലയും അട്ടിമറിയുമല്ല.നമ്മുക്കതിന് നേരവുമില്ല, പണവുമില്ല.ശിരോരത്നം നഷ്ടപ്പെട്ട അശ്വത്ഥാമാവ് ഇന്നും പകയും വിദ്വേഷവുമായി ചിരംജീവിയായി നമ്മുടെ അയല്‍പക്കത്തുണ്ട്. പക്ഷേ ആ നാശകോടാലികള്‍ നമ്മെ മുറിപ്പെടുത്തുമ്പോഴും നാം ആകാശത്തിന്റെ അതിരുകള്‍ തേടുകയാണ്.നാം ചന്ദ്രനില്‍ ചരിത്രമെഴുതി ഇനി പാഠപുസ്തകങ്ങളില്‍ ചന്ദ്രയാന്‍ -1 ഇനി വ്സ്മയ സത്യമായി നിലകൊള്ളും.ചന്ദ്രനില്‍ വെള്ളമുണ്ടെന്നുറപ്പായി . ഇനി വായുവും ജീവിക്കാനുള്ള സാഹചര്യവും ഉണ്ടെന്നുകൂടി അറിഞ്ഞാല്‍ കുശാല്‍.അങ്ങിനെയൊരു വാര്‍ത്ത വന്നാല്‍ നമ്മുടെ രാഷ്ട്രങ്ങളുടെയും രാഷ്ട്രീയക്കാരുടെ പ്രതികരണവും ശ്രമവും മാധ്യമങ്ങളിലെ വാര്‍ത്തകളും എന്തായിരിക്കും?ചന്ദ്രനില്‍ അമേരിക്കന്‍ നിയന്ത്രിത സ്റേറ്റുകളില്‍ തിരഞ്ഞെടുപ്പ്! റിപ്പബ്ളിക്കന്‍ പാര്‍ട്ടികക്ക് മുന്‍തൂക്കമെന്ന് മൂണ്‍സ്റാര്‍ ടീ.വി.!ഇറാന്‍ അണുവായുധ രംഗത്തുനിന്നും പിന്‍മാറിയില്ലെങ്കില്‍ ഇനി അവര്‍ക്ക് നിലാവ് അനുവദിക്കയില്ലെന്ന് മൂണ്‍ അമേരിക്കന്‍ തലവന്‍!ഇന്ത്യന്‍ നിയന്ത്രിത സ്റേറ്റുകളില്‍ 50% സംവരണം അനുവദിക്കുമെന്ന് മൂണ്‍ സംവരണ വകുപ്പ് മുന്നണി അറിയിച്ചു !ചാന്ദ്ര ഭാരതത്തില്‍ സ്ത്രീകള്‍ക്ക് 50% സീറ്റ് സംവരണം വേണമെന്ന് മഹിള ഫെഡറേഷന്‍!വര്‍ഗ്ഗീയ വാദികളെ ചന്ദ്രന്റെ മണ്ണില്‍ കാലുകുത്തിക്കില്ലെന്ന് ജാതിയ മുന്നണ് അറിയിച്ചു!ഐക്യമുന്നണിയില്‍ ഭിന്നത, ചാന്ദ്ര ഭാരതത്തിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മതിയായ സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിവിടുമെന്ന് സഖ്യകക്ഷികള്‍!ഗുണ്ടതലവന്‍ പഴുതാര വാസു ചന്ദ്രനിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റിലായി!ചന്ദ്രന്റെ ഉന്നമനത്തില്‍ എസ്.എല്‍.ഡി.പി നല്‍കിയ സംഭാവന അവിസമരണീയമെന്ന് യോഗം സെക്രട്ടറി!ലോക നായര്‍സമ്മേളനം ചന്ദ്രനിലെ പെരുന്നയില്‍ നടക്കുമെന്ന് സെക്രട്ടറി.വരുന്ന ലോക രക്തസാക്ഷി ദിനത്തില്‍ ചന്ദ്രനില്‍ നിന്ന് നന്ദിഗ്രോം വരെ മനുഷ്യചങ്ങല തീര്‍ക്കുമെന്ന് സിപിഎം!ചന്ദ്രനിലെ കര്‍ഷക സമരത്തിന് കാര്‍ഷിക സംഗമം നടത്തുമെന്ന് സിപിഐ!പൂനിലാവിന്റെ പേറ്റന്റ് സ്വന്തമാക്കാനുള്ള അമേരിക്കന്‍ ശ്രമത്തെ ചൈന എതിര്‍ക്കുന്നു!ചാന്ദ്ര ആദിവാസി സമൂഹത്തെ മറക്കുന്നവര്‍ക്ക് വോട്ടില്ലെന്ന് ചാന്ദ്ര ആദിവാസി സംഘം!ഗ്രഹപ്പിഴ ദോഷ പരിഹാരംജോത്സ്യന്‍ റോക്കറ്റ്വീണകണ്ടം വരാഹന്‍ഭൂമി ദശയുള്ളവര്‍ക്ക് ഇപ്പോള്‍ ലാവലിന്‍ ദോഷവും, കന്നുകാലിക്ളാസ് ദോഷവും ഉണ്ടാകാം!ദോഷപരിഹാരത്തിനായി അപ്പോളോയന്ത്രം!വിശദവിവരത്തിന് സമീപിക്കുകജോത്സ്യന്‍ വരാഹന്‍റോക്കറ്റ്വീണകണ്ടംഅമ്പിളിക്കുന്ന് പി.ഒ.ചന്ദ്രന്‍ഇതൊക്കെ നിസ്സാരം . പൊരുത്തവും പൊരുത്തക്കേടും ഒന്ന് കൂട്ടിവായിച്ചാല്‍ വരും കാലം ചന്ദ്രയാനം കൊണ്ടുവരുന്ന വിശേഷങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
മനുഷ്യരല്ലേ, ഭൂമിയല്ലേ റോക്കറ്റു പോകുമ്പോള്‍ കുറേ വിവരക്കേടും കൂടെപ്പോക്കും അതില്‍ രാഷ്ട്രീയവും മതവും വിശ്വാസവും വിഢിത്തവും സ്വാര്‍ത്ഥതയുമൊക്കെ ഉണ്ടാകും എന്തായാലു നിലാവിന്റെ പേറ്റന്റ് മാത്രം ആരും സ്വന്തമാക്കരുതേ!back to top
വരുമോ നിലാവിനും പേറ്റന്റ് !
Subscribe to:
Post Comments (Atom)
No comments:
Post a Comment