ആംഗ്ലോ-അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്വശക്തികള്‍ ഇന്ന് ഏറ്റവുമേറെ ഭയക്കുന്ന
ലോകരാഷ്‌ട്രം വടക്കന്‍ കൊറിയയോ ചൈനയോ അല്ല, ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍
ആണ്. ആണവായുധം കൈവശമുണ്ട് എന്നതാണ് കൊറിയക്കാരുടെ ശക്തിയെങ്കില്‍ ദൗര്‍ബല്യവും
അതു തന്നെയാണ്.
മാവോയെ ജാതി-ജന്മി ദുഷ്‌പ്രഭുത്വത്തിന്റെ ഇന്ത്യന്‍ വനങ്ങളില്‍
അലയാന്‍ വിട്ട് സാമ്രാജ്യത്വത്തിന്റെയും മൂലധനത്തിന്റെയും വീഞ്ഞ് മോന്തി
`ഫ്‌ളാറ്റായി'ക്കിടക്കുന്ന ചൈനയെപ്പോലൊരു നിര്‍ഗുണ ബ്രഹ്മാണ്ഡം ആഗോള
രാഷ്‌ട്രീയഭൂപടത്തില്‍ വേറെ കാണാനാവില്ലെന്നത് ഒരു പരമാര്‍ത്ഥമാണ്. വ്‌ളാഡിമിര്‍
പുട്ടിന്റെ റഷ്യ വല്ലപ്പോഴുമുണര്‍ന്ന് കുരയ്‌ക്കുമെങ്കിലും കടി മറന്നുപോയ ഒരു മൃഗം
മാത്രമാണിന്ന്. ഹ്യൂഗോ ഷാവേസിന്റെ കൈയില്‍ എണ്ണയുണ്ട്, ആയുധമില്ല; റൗള്‍
കാസ്‌ട്രോയ്‌ക്ക് രണ്ടുമില്ല. എന്നാല്‍ ഇറാന്‍ വ്യത്യസ്‌തമാണ്.
സൈനികവും ദേശീയ രാഷ്‌ട്രീയവുമായ കരുത്താണ് ഇറാന്റെ ഏറ്റവും വലിയ കൈമുതല്‍. ഷായുടെ
അമേരിക്കന്‍ പാവഭരണകൂടത്തെ തൂത്തെറിഞ്ഞ് മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ്
സ്ഥാപിതമായ ഇസ്‌ലാമിക വിപ്ലവ റിപ്പബ്ലിക്കിന് ഒരു പോറലുമേല്‍പ്പിക്കാന്‍ പത്തു
വര്‍ഷത്തോളം നീണ്ട യുദ്ധകാലത്ത് സദ്ദാംഹുസൈനും അദ്ദേഹത്തിന് പിന്നണിപാടിയ
യുഎസിനും കഴിഞ്ഞിരുന്നില്ലെന്നോര്‍ക്കുക. കര-വ്യോമ യുദ്ധമേഖലകളില്‍ ലോകത്തെത്തന്നെ
പ്രബലശക്തികളിലൊന്നാണ് ഇറാന്‍. അഫ്‌ഗാനിസ്ഥാനോ ഇറാഖോ തെഹ്‌റാനില്‍ ആവര്‍ത്തിക്കുക
എളുപ്പമല്ലെന്നു വ്യക്തം.
ചെകുത്താന്റെ സ്വഭാവമാണല്ലോ സാമ്രാജ്യത്വത്തിന്. നേര്‍ക്കുനേര്‍ പോരാടി
വിജയിക്കുവാന്‍ കഴിയാത്തിടങ്ങളില്‍ എതിരാളിയുടെ ബലത്തെ ആദരിക്കുന്നതിനു പകരം
ചതിയിലൂടെയെങ്കിലും അയാളെ കീഴ്‌പ്പെടുത്തുവാനാണ് സാമ്രാജ്യത്വം ആഗ്രഹിക്കുക.
സോവിയറ്റ് യൂണിയനെതിരെ വിജയകരമായി പരീക്ഷിച്ച അതേ ശിഥിലീകരണ തന്ത്രത്തിലൂടെ
ഇറാനെയും ഇല്ലാതാക്കാനാണ് യുഎസ്-യുകെ-സയണിസ്റ്റ് ഇസ്രയേല്‍ അച്ചുതണ്ടിന്റെ
വ്യാമോഹം. വര്‍ഷങ്ങളായി ഈ ദിശയില്‍ നടത്തിവരുന്ന ഗൂഢശ്രമങ്ങളുടെ മൂര്‍ത്തരൂപം
മറനീക്കി പുറത്തുവരുന്നതാണ് ഈയിടെ നടന്ന ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു
കാലത്ത് കണ്ടത്.
ഒരു സ്‌കൂളധ്യാപകന്റെ ശമ്പളം മാത്രം വാങ്ങി `നിദ്രയില്‍ ജാഗരം കൊള്ളുന്ന'
പ്രസിഡന്റിന്റെ കൊട്ടാരത്തിനു പകരം `നിദ്രാസുഖമുള്ള കൊച്ചുകുടിലില്‍' താമസിച്ച്
രാജ്യം ഭരിക്കുകയും ഹോളോകോസ്റ്റ് ഒരു പെരുംനുണയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌ത
ഇറാനിയന്‍ പ്രസിഡന്റ് അഹ്‌മദ് നജാദിന്റെ ആദര്‍ശവും ചങ്കൂറ്റവും ആഗോളതലത്തില്‍
ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞതാണ്. ദൈവവിശ്വാസത്തിലും നന്മയിലും അധിഷ്‌ഠിതമായ ഒരു
പ്രത്യയശാസ്‌ത്രത്തിന്റെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്ന ആ മഹാരാജ്യത്തില്‍ നജാദി
രണ്ടാമതൊരു തവണകൂടി വമ്പിച്ച ഭൂരിപക്ഷത്തോടെപ്രസിഡന്റ്‌പദത്തിലെത്തിയത് പാശ്ചാത്യ
ഇടപെടലില്ലായിരുന്നെങ്കില്‍ ആരെയും അത്ഭുതപ്പെടുത്താതെ കടന്നുപോകുമായിരുന്ന ഒരു
സാധാരണ വാര്‍ത്ത മാത്രമാകുമായിരുന്നു. എന്നാല്‍ തെഹ്‌റാന്റെ കുളത്തില്‍ വെള്ളം
കലക്കി മീന്‍ പിടിക്കാന്‍ സാമ്രാജ്യത്വം ശ്രമിച്ചതോടെ തുടക്കത്തില്‍ കാര്യങ്ങള്‍
മാറിമറിയുന്ന പ്രതീതി സംജാതമായി. പക്ഷേ രാഷ്‌ട്രീയ സാമൂഹിക ജീവിതത്തെ മുതലാളിത്ത
ജീര്‍ണത ഇനിയും കാര്യമായി ബാധിച്ചിട്ടില്ലാത്തതിനാലും നേരത്തെപ്പറഞ്ഞ ഋജുവായൊരു
പ്രത്യയശാസ്‌ത്രത്തിന്റെ തേജസ്സ്‌് ജനതയെ ആന്തരികമായി
ഐക്യപ്പെടുത്തുന്നുവെന്നതിനാലും പാശ്ചാത്യശക്തികള്‍ക്ക് ഒരിക്കല്‍കൂടി ഇറാന്റെ
മുമ്പില്‍ മുട്ടുമടക്കേണ്ടിവരികയാണുണ്ടായത്.
മീര്‍ ഹുസൈന്‍ മൂസവി എന്ന ട്രോജന്‍ കുതിരയ്‌ക്കുള്ളില്‍ ഒരുപാട്
ശിഥിലീകരണായുധങ്ങള്‍ ഒളിച്ചു കടത്താമെന്നായിരുന്നു ആംഗ്ലോ-അമേരിക്കന്‍ ശക്തികളുടെ
കണക്കുക്കൂട്ടല്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച്
രണ്ടാഴ്‌ചയിലേറെ പ്രക്ഷോഭങ്ങള്‍ പടച്ചുവിടാന്‍ മൂസവിയിലൂടെ അവര്‍ ശ്രമിച്ചു.
എന്നാല്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കു മുമ്പില്‍ ലൈവായി നടന്ന പുനര്‍വോട്ടെണ്ണലില്‍
നജാദിയുടെ വോട്ട് നില ഉയരുന്നതായാണ് കണ്ടത്! സ്വാഭാവികമായും ശക്തമായ
ഭാഷയില്‍ത്തന്നെ ഇറാന്‍ പ്രതികരിച്ചു. ഇറാഖും അഫ്‌ഗാനുമുള്‍പ്പെടെ തങ്ങള്‍
സൃഷ്‌ടിച്ച പ്രശ്‌നങ്ങളെല്ലാം വിസ്‌മൃതമായെന്നും ഇറാന്‍ മാത്രമാണ് ഒരേയൊരു
പ്രശ്‌നമെന്നും വരുത്തിത്തീര്‍ത്തുകൊണ്ട് സംസാരിക്കുന്ന യുഎസ്-യൂറോപ്യന്‍
അധികാരികള്‍ മന്ദബുദ്ധികളെപ്പോലെയാണ് സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖൊമേനി, തങ്ങളുടെ പരമാധികാരത്തിനും
അന്തസ്സിനും കോട്ടംതട്ടുന്ന രീതിയില്‍ ഇടപെട്ട പാശ്ചാത്യശക്തികളുടെ ദുഷ്‌ചെയ്‌തികളെ
എളുപ്പത്തില്‍ മറക്കാന്‍ പോകുന്നില്ലെന്ന് സൂചിപ്പിക്കുകയും ചെയ്‌തു. `ഏറ്റവും
വലിയ ചതിയന്മാരെ'ന്ന് ബ്രിട്ടനെ വിശേഷിപ്പിച്ച ഖൊമേനി, ബ്രിട്ടീഷ്
നയതന്ത്രജ്ഞന്മാരെ രാജ്യത്തുനിന്ന് പുറത്താക്കിക്കൊണ്ട് പ്രക്ഷോഭ നാടകത്തില്‍
ബ്രിട്ടന്റെയും യുഎസിന്റെയും പങ്ക് തങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന്
വ്യക്തമാക്കുകയും ചെയ്‌തു.
ശിഥിലീകരണ തന്ത്രത്തില്‍ മുന്‍പ്രസിഡന്റ് അക്‌ബര്‍ ഹഷ്‌മി റഫ്‌സഞ്ചാനിയെ
കൂടെക്കിട്ടുമെന്നായിരുന്നു യുഎസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ റഫ്‌സഞ്ചാനി
രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തയാറായില്ലെന്നു മാത്രമല്ല, ജനതക്കിടയില്‍ കലഹത്തിന്റെ
വിഷവിത്ത് വിതച്ച് വിപ്ലവ ഭരണകൂടത്തെ നിഷ്‌കാസനം ചെയ്യുവാനുള്ള ഹീനമായ
ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്ക് പിന്നിലെന്നും
ഇതിനെ രാജ്യം ജാഗ്രതാപൂര്‍വം ഒറ്റക്കെട്ടായി നേരിടുമെന്നും പ്രഖ്യാപിക്കുകയും
ചെയ്‌തു. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന മൊഹ്‌സിന്‍ റെസായിയും മുന്‍ മജ്‌ലിസ്
സ്‌പീക്കര്‍ നാതഖ് നൗദരിയും സ്‌പീക്കര്‍ അലിലാറിജാനിയും രാഷ്‌ട്രത്തിന്റെ
ഭദ്രതയുടെ പ്രശ്‌നം വന്നപ്പോള്‍ ഗാര്‍ഡിയന്‍ കൗണ്‍സിലിനോടു ചേര്‍ന്നു നിന്നതോടെ
മൂസവി തീര്‍ത്തും ഒറ്റപ്പെട്ടുപോകുക തന്നെ ചെയ്‌തു.
ലോകത്തിന്റെ അനുഭാവം ഇറാന്റെ കൂടെയാണെന്നതും യുഎസ് - യുകെ നീക്കങ്ങള്‍ക്ക് കനത്ത
തിരിച്ചടിയായി. യൂറോപ്യന്‍ യൂണിയന്റെ കെട്ടുപാടുകള്‍ പരിഗണിക്കാതെ തുര്‍ക്കിയും
തുടര്‍ന്ന് അസര്‍ബൈജാനും തുര്‍ക്കുമെനിസ്ഥാനും അഫ്‌ഗാനിസ്ഥാനും പാക്കിസ്ഥാനും
സിറിയയും ലബനോനും ഫലസ്‌തീനും അഹ്‌മദി നജാദിയുടെ വിജയത്തെ അനുമോദിച്ചു. വൈകാതെ
റഷ്യയും ചൈനയും നജാദിയെ അഭിനന്ദിക്കുകയും ഇറാന്‍ ജനതയോട് ഐക്യദാര്‍ഢ്യം
പ്രഖ്യാപിക്കുകയും ചെയ്‌തു. ``1979 ലെ ഇസ്‌ലാമികവിപ്ലവം ഇറാനില്‍ ആഴത്തില്‍
വേരോടിക്കഴിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണെന്നും ഇതിനെതിരെ തിരിയുന്നത് അമേരിക്കക്ക്
പരാജയം മാത്രമേ സമ്മാനിക്കുകയുള്ളൂ''വെന്നുമാണ് സിറിയന്‍ വിദേശകാര്യ മന്ത്രി
ഖാലിദ് അല്‍മുഅല്ലിം പ്രസ്‌താവിച്ചത്.
ഏതായാലും തങ്ങളുടെ കുത്സിത താത്‌പര്യങ്ങള്‍ നിറവേറ്റാനായില്ലെന്നു മാത്രമല്ല,
കൂടുതല്‍ ശക്തമായ ഒരു ഇറാനെയായിരിക്കും ആംഗ്ലോ-അമേരിക്കന്‍-സയണിസ്റ്റ്
അച്ചുതണ്ടിന് ഇനി നേരിടേ ണ്ടിവരിക എന്നതാണ് യാഥാര്‍ത്ഥ്യം. പ്രസിഡന്റ് അഹ്‌മദി
നജാദി അത് ഗംഭീരമായി പ്രഖ്യാപിക്കുകയും ചെയ്‌തു : ``ആരും സംശയിക്കേണ്ട, പാശ്ചാത്യ
ശക്തികളോട് കൂടുതല്‍ നിര്‍ണായകവും ഉറച്ചതുമായ നിലപാടുകളായിരിക്കും ഇറാനിലെ പുതിയ
ഗവണ്‍മെന്റ് കൈക്കൊള്ളുക. ഇത്തവണ ഇറാന്റെ മറുപടി കടുത്തതായിരിക്കും.
താന്തോന്നിത്തം കാട്ടുന്ന സാമ്രാജ്യത്വശക്തികള്‍ ദുഃഖിക്കേണ്ടിവരും.''
തീര്‍ച്ചയായും ഇത് വെറും വാക്കുകളല്ല; ആത്മബോധത്തിലും ആദര്‍ശത്തിലും അടിയുറച്ച ഒരു
മഹാജനസഞ്ചയത്തിന്റെ ശബ്‌ദമാണിത്. തിരിച്ചറിഞ്ഞാല്‍ ഒബാമയ്‌ക്ക് നന്ന്.back to top
ഇറാന്‍: സാമ്രാജ്യത്വം തോറ്റ യുദ്ധം
Subscribe to:
Post Comments (Atom)
No comments:
Post a Comment