ലണ്ടന്‍: പ്രായമായ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷുകാരന്‍ അറസ്റ്റില്‍. ഏറെനാളായി ഇയാള്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുകായിരുന്നു.
1990കളിലാണ് നൂറോളം പേരെ പീഡിപ്പിച്ച് അമ്പത്തിരണ്ടുകാരനായ ഇയാള്‍ പീഡന പരമ്പര തീര്‍ത്തത്. പ്രായമായ സ്ത്രീകളും പുരുഷന്മാരും താമസിക്കുന്ന വീടുകളില്‍ രാത്രികാലങ്ങളില്‍ അതിക്രമിച്ച് കയറിയാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്.
വീടുകളിലെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിച്ച് മുഖം മൂടി ധരിച്ചാണ് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയത്. പീഡിപ്പിക്കപ്പെട്ടവരില്‍ ഒരു 93കാരി വരെയുണ്ടെന്ന് പൊലീസ് പറയുന്നു. 60നും 95നും ഇടിയില്‍ പ്രായമുള്ളവരാണത്രേ ഇയാളുടെ ഇരകളില്‍ ഏറെയും.
90കളുടെ അവസാനം മുതല്‍തന്നെ ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 66,000ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ചില സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ലണ്ടന്റെ തെക്കുകിഴക്കന്‍ ഭാഗം കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ കഴിഞ്ഞ ദിവസം പിടികൂടിയത്. ഇപ്പോള്‍ ലണ്ടന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. back to top
100 വൃദ്ധരെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment