മലയാളിയെ കബളിപ്പിച്ച് 85,000 റിയാലുമായി ബംഗ്ലാദേശുകാരന്‍ മുങ്ങി
ബുറൈദ: മൊബൈല്‍ റീചാര്ജ്റ കാര്ഡുദകള്‍ വില്ക്കു ന്ന സ്ഥാപനത്തില്‍ നിന്ന് മലയാളിയ കബളിപ്പിച്ച് 85,000 റിയാലുമായി ബംഗ്ലാദേശുകാരന്‍ മുങ്ങി. കഴിഞ്ഞ ദിവസം ദവാദ്മിയിലാണ് സംഭവം. എറണാകുളം സ്വദേശിയായ ബിനോയ് ആണ് കബളിപ്പിക്കപ്പെട്ടത്.
ബുറൈദയില്‍ നിന്ന് ദവാദ്മിയിലെത്തി കടകളില്‍ കാര്ഡുകകള്‍ വില്ക്കു ന്ന അബ്ദുല്റഎഹ്മാന്‍ താസുല്‍ ഇസ്ലാമാണ് (36) സമര്ഥിമായി മുങ്ങിയത്. നാട്ടിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ റിയാദ് എയര്പോേര്ട്ടി ല്‍ കാത്തുനിന്ന ബിനോയിയുടെ സഹോദരന്റെ മുന്നില്‍ ഇയാള്‍ വന്നുപെട്ടെങ്കിലും നലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നൂ. ഒരുമാസത്തിനിടയില്‍ നിരവധി തവണ കാര്ഡുെകള്‍ വാങ്ങുകയും മുന്കൂിര്‍ പണം നല്കിിയ ശേഷം ആവശ്യത്തിന് മാത്രം കാര്ഡു്കള്‍ വാങ്ങി വിശ്വാസം ആര്ജിനക്കുകയും ചെയ്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. കടയില്‍ നല്ല തിരക്കുള്ള സമയത്ത് കാര്ഡുകകള്‍ തെരഞ്ഞെടുത്ത് തുക കണക്കാക്കിയ ശേഷം നിര്ത്തി യിട്ടിരുന്ന കാറില്‍ നിന്ന് പണം എടുത്തു വരാമെന്ന് പറഞ്ഞ് പുറത്ത് കടക്കുകയായിരുന്നു. മടങ്ങി വരാതിരുന്നതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ കയറി ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്. പോലിസില്‍ പരാതിപ്പെടുകയും ബുറൈദയിലുള്ള ഇയാളുടെ സപോണ്സങറെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെപ്പറ്റി വല്ല വിവരവും ലഭിക്കുന്നവര്‍ 0500113332 എന്ന നമ്പരില്‍ അറിയിക്കണമെന്ന് സ്ഥാപനയുടമ അഭ്യര്ഥി ച്ചു. back to top
അവസാനം പഹയന്‍ മലയാളിയെയും പറ്റിച്ചു !
Subscribe to:
Post Comments (Atom)
No comments:
Post a Comment