ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുന്ന എല്ലാവര്‍ക്കും കിട്ടുന്ന ആദ്യ ഉപദേശം 'കൊഴുപ്പുള്ള ഭക്ഷണം നിയന്ത്രിക്കണ'മെന്നാണ്. എന്നാല്‍ ഭക്ഷണത്തിലെ കൊഴുപ്പുകള്‍, കഴിക്കാവുന്ന പരിധി എന്നിവ ചോദിച്ചു മനസ്സിലാക്കുന്നവര്‍ കുറയും.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് കൊഴുപ്പ് (Fat) . എന്നാല്‍ ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കൊഴുപ്പുകളില്‍ ചിലത് ആരോഗ്യകരവും മറ്റു ചിലത് ഒഴിവാക്കേണ്ടതുമാണ്. ഉദാഹരണത്തിന് പോളിസാച്ചുറേറ്റ്ഡ്, മോണോ സാച്ചുറേറ്റഡ് ഇനത്തില്‍പ്പെടുന്നവ പൂരിത കൊഴുപ്പിനേക്കാള്‍ മെച്ചമായവയാണ്. ട്രാന്‍സ്ഫാറ്റ് ഒഴിവാക്കപ്പെടേണ്ടവയില്‍പ്പെടുന്നു.
പൂരിത കൊഴുപ്പ്
ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകുന്നവയാണ് പൂരിത കൊഴുപ്പുകള്‍. മാംസഭക്ഷണം, പാലുത്പന്നങ്ങള്‍ എന്നിവയാണ് പൂരിത കൊഴുപ്പിന്റെ ഉറവിടം. മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി, പാല്‍, പാല്‍ക്കട്ടി, വെണ്ണ, പാലുത്പന്നങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവ ഉദാഹരണമാണ്. ഇവയെല്ലാം കൊളസ്‌ട്രോള്‍ അടങ്ങിയവയുമാണ്. ചിലയിനം സസ്യാഹാരത്തിലും പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.
പോളിസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ്
ഇവ രണ്ടും അപൂരിത കൊഴുപ്പുകളുടെ കൂട്ടത്തില്‍പ്പെടുന്നു. മത്സ്യം, വിവിധയിനം അണ്ടിപ്പരിപ്പുകള്‍, സസ്യഎണ്ണ തുടങ്ങിയവയില്‍ പോളി/മോണോ സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമാണെന്ന് മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ചുകൊണ്ടുവരാന്‍ സഹായിക്കുന്നവയുമാണ്.
ട്രാന്‍സ്ഫാറ്റി ആസിഡുകള്‍
ശരീരത്തില്‍ ഗുണകരമല്ലാത്ത കൊഴുപ്പുകളുടെ കൂട്ടത്തിലാണ് ഇവയുടെ സ്ഥാനം. മാട്ടിറച്ചിയിലും വെണ്ണയിലും ഇത് സ്വാഭാവികമായി ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമമായി മാറ്റം വരുത്തുമ്പോഴാണ് ട്രാന്‍സ്ഫാറ്റുകള്‍ കൂടുതലായി ചേരുന്നത്.'ഹൈഡ്രജനേഷന്‍' എന്ന രീതി അവലംബിക്കുമ്പോള്‍ സസ്യഎണ്ണയില്‍ ട്രാന്‍സ്ഫാറ്റുകള്‍ രൂപംകൊള്ളും. അതിനാല്‍'ഹൈഡ്രജനേറ്റ്' (ഹൈഡ്രജന്‍ ചേര്‍ക്കുന്ന പ്രക്രിയ) ചെയ്യാത്ത സസ്യഎണ്ണയാണ് അഭികാമ്യം. ഭാഗികമായി ഹൈഡ്രജനേറ്റ് ചെയ്ത സസ്യഎണ്ണകളില്‍പ്പോലും മുക്കാല്‍ഭാഗം ട്രാന്‍സ്ഫാറ്റ് ഉണ്ടാകും. ഹൈഡ്രജനേറ്റ് ചെയ്ത ഭഷ്യഉത്പന്നങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കും.
ഭക്ഷണത്തില്‍ എത്ര അളവില്‍ കൊഴുപ്പ് ആകാം
ഒരു ദിവസത്തെ ഭക്ഷണത്തിന്റെ കലോറി മൂല്യത്തില്‍ 25-35 ശതമാനത്തില്‍ കുറവ് മാത്രമേ കൊഴുപ്പില്‍നിന്ന് ലഭ്യമാകാവൂ.
ദൈനംദിന കലോറിമൂല്യത്തിന്റെ ഏഴു ശതമാനത്തില്‍ കുറവ് മാത്രമേ പൂരിത കൊഴുപ്പില്‍ നിന്നാകാവൂ.
ടാന്‍ഫാറ്റില്‍ നിന്നുള്ള കലോറി ഒരു ശതമാനം മാത്രം മതി.
ശേഷിക്കുന്ന ഊര്‍ജത്തിന്റെ സ്രോതസ്സായി മോണോ/പോളി സാറ്റുറേറ്റഡ് കൊഴുപ്പുകളാകാം.
ഒരു ദിവസം ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍ 300 മി.ഗ്രാം മാത്രമേ പാടുള്ളൂ. (ഹൃദ്രോഗികളുടെ കാര്യത്തില്‍ 200 മി.ഗ്രാം മതി.)
കൊളസ്‌ട്രോള്‍
മാംസഭക്ഷണത്തിലും പാലുത്പന്നങ്ങളിലും കാണുന്ന കൊഴുപ്പാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ മാത്രമല്ല, ശരീരത്തിലെത്തുന്നത്. സാധാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ കൊളസ്‌ട്രോള്‍ ശരീരംതന്നെ ഉത്പാദിപ്പിക്കും. ജനിതകമായ കാരണങ്ങളാല്‍ ഇവയുടെ അളവ് കൂടുതലാവുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. എന്നാല്‍, ഭൂരിപക്ഷംപേരിലും രക്തത്തിലെ കൊളസ്‌ട്രോള്‍ കൂടുന്നത് ഭക്ഷണരീതികൊണ്ടാണ്.
കൊളസ്‌ട്രോള്‍ രണ്ടുതരമുണ്ട്: എച്ച്.ഡി.എല്‍ (ഃഹഷസലവൃീഹറള്‍ ാഹ്യ്്യി്‌റവഹൃ) , എല്‍.ഡി.എല്‍. (ഘ്‌ന്രലവൃീഹറള്‍ ാഹ്യ്്യി്‌റവഹൃ). ഇവയില്‍ എച്ച്.ഡി.എല്‍. അളവ് ഉയര്‍ത്തുകയും എല്‍.ഡി.എല്‍. അളവ് കുറച്ചുകൊണ്ടുവരികയുമാണ് ചെയ്യേണ്ടത്. ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവ് ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞ് അവയുടെ ഉള്‍വശം ഇടുങ്ങിയതാകാന്‍ കാരണമാകും. ഇത് ഹൃദയാഘാതം ഉണ്ടാക്കും.
ഹൃദ്രോഗത്തെ ചെറുക്കാനും ശരീരാരോഗ്യത്തിനും കൊഴുപ്പും കൊളസ്‌ട്രോളും നിയന്ത്രിക്കേണ്ടതുണ്ട്. ഭക്ഷണത്തിലെ തിരഞ്ഞെടുപ്പും വ്യായാമവുമാണ് ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കേണ്ടത്. back to top
കൊളസ്ട്രോളിനെ അറിയുക
Subscribe to:
Post Comments (Atom)
No comments:
Post a Comment