കഥനങ്ങളുടെയും വേര്‍പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്. എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്തുകയാനെന്നു പറയാതെ വയ്യ. ജന്മ നാട്ടിലും വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യധകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുകയാണ്.
കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എന്നപ്പാടങ്ങളുടെ വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സൂക്ഷിച്ചവരും പഠനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയപ്പെടുത്തിയവരും ഇതില്‍പെടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്മാര്‍ ഈ മണ്ണില്‍ മെച്ചപ്പെട്ട വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുമ്പത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാധ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാഷില്ലാത്തതിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കൂട്ടുന്നവരും നമുക്കികയിലുണ്ട്. കോണ്‍ക്രീറ്റ് ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ചു ഒരുപാട് സ്വപ്നങ്ങളും കെട്ടിപിടിച് ഒരു റൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും കഷണ്ടിയും ഹാര്ടറ്റാക്കും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരിമാരുടെയും അവരുടെ മക്കളുടെയും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും പിന്നെ അവരുടെ പ്രസവം പുരക്കൂടല്‍ തുടങ്ങി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ്.
ഒരു കാലത്തും ഗള്‍ഫില്‍ വരില്ലെന്ന് ശപഥം ചെയ്യുകയും ജെഷ്ടന്മാരായ ഞങ്ങളെയെല്ലാം കളിയാകുകയും ചെയ്തിരുന്ന എന്റെ സ്വന്തം അനുജന്‍, വലിയ വീമ്പിളക്കിയെങ്കിലും ഒരു വീടിനു തറ കെട്ടിയപ്പോഴേക്കും തീരുന്ന സന്ബാധ്യമേ അവനുണ്ടായിരുന്നുള്ളൂ. ദിവസവും നാട്ടില്‍ ബാസ്സോടിച്ചാല്‍ കിട്ടുന്ന മുന്നൂറ്റമ്പത് രൂപ കൊണ്ടു വീട് പൊങ്ങില്ലെന്നു മനസ്സിലാക്കിയ അവന്‍ ഫ്രീ ആയി കിട്ടിയ ഒരു വിസക്ക് ടിക്കെറ്റിന്റെ കാശ് മാത്രം മുടക്കി ഗള്‍ഫിലെത്തി. വരുമ്പോള്‍ കടമെന്നു പറയാന്‍ ഒന്നുമില്ലാത്ത അവന്‍ ഇന്നു ഒരുപാടു രൂപയുടെ കടക്കാരനായി. കാരണം മുകളില്‍ പറഞ്ഞ കല്ല്യാണങ്ങളും മാമൂലുകളുമായി ഒരു പാടു കാശ് അവനും നാടിലേക്കയക്കയക്കേണ്ടി വന്നു. നാട്ടില്‍ ആയിരുനന്നപ്പോള്‍ ആ വക ചിലവുകള്‍ ഒന്നും അവരാരും അറിയാറില്ലായിരുന്നു. ഗല്‍ഫുകാരനായപ്പോള്‍ ഒരു പങ്ക് ഞങ്ങളെപ്പോലെ അവനും കൊടുക്കേണ്ടി വന്നു. ഇപ്പോള്‍ അവന്‍ പറയുന്നു നാട്ടിലായിരുന്നപ്പോള്‍ കടമില്ലാത്ത ഞാന്‍ ഗല്‍ഫുകാരനായപ്പോള്‍ കടക്കാരനായെന്ന്‍. മാത്രമല്ല അവന്റെ ലക്ഷ്യമായ വീടിനു വേണ്ടി ഒരു കട്ട പോലും ഇതു വരെ വാങ്ങനായിട്ടുമില്ല.
സ്വന്തമായി വരുമാനമാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രങ്ങളും അതോടൊപ്പം വളരുകയാണ്. വലിയൊരു ബംഗ്ലാവും എ സി കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുമ്പത്തെ മാറ്റി പാര്പിക്കാന്‍ ഒരു കൂര അതാണ് അവന്റെ സ്വപ്നം. ഒന്നാംതരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ കൊട്ടാരം പോലത്തെ വീടുകളും മുറികള്‍ തോറും ബാത്ത് രൂമികളും എ സി യും പണി കഴിപ്പിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേക്കും കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്കു തിളക്കമാവുന്നു.
അതുപോലെത്തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാനമാര്‍ഗമില്ലാതവനും പ്രരാബ്ധങ്ങളുള്ളവനും വലിയൊരു വിനയായി മാറുന്നവയാണ്. നാടിലേക്ക് ഫോണ്‍ ചെയ്യുന്പോള്‍ തന്റെ കടങ്ങള്‍ മറച്ചു വെക്കുന്ന പ്രവാസിയോട് മതി മറന്നുള്ള വീടുകാരുടെ ആവഷ്യങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ കടം വാങ്ങി കുടുങ്ങുന്നവരും വിരളമല്ല. ഇതില്‍ നിന്നെല്ലാം പ്രവാസിക്കെന്നാണ് ഒരു മോജനം ? ഒറ്റപ്പെടലിന്റെ നീര്‍കടലില്‍ നിന്നു ഒരല്പം ആശ്വാസത്തിന് വേണ്ടി കുടുംബത്തോടോത്തു കഴിയാന്‍ അവര്കെന്നാണ് ആവുക ?.
ഗള്‍ഫിലെത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ അതുവരെ നിന്ന റൂം സൗകര്യം പോരാ മാറണം, കുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കണം മറ്റുള്ള ഫാമിലിയെകാളും നല്ല നിലയില്‍ കഴിയണം എന്ന ചിന്താഗതി കാരണം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലിയെ തിരിച്ചയക്കുന്നവരും തിരിച്ചയക്കാന്‍ ടിക്കെട്ടിനു കാശില്ലാതെ ഇവിടെത്തന്നെ നിറുത്തുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. ഇതില്‍ ഭാര്യമാര്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. നമ്മ്ജുടെ വരുമാനം മനസ്സിലാക്കി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പം ആശ്വാശം കിട്ടുമെന്ന് ഉറപ്പ് . ഇന്നു മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേധനയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിക്കാതെ കടിഞ്ഞാനിടുകയും നിവര്‍ത്തി ഇല്ലാത്തത് മാത്രം നടത്തിക്കൊടുക്കികയിം ചെയ്യുക. ഏതൊരു പ്രവാസിയുടെയും ജീവിതം ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ സ്വന്തം നാട്ടിലേക്ക് പറിച്ചു നടെണ്ടവര്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം വലിയ വലിയ ആഡംബരങ്ങള്‍ കുറയ്ക്കുക. അങ്ങിനെ ഒരു ദിവസം മുന്നേ തന്റെ കുടുംപത്തോടൊപ്പം കഴിയാന്‍ ശ്രമിക്കുക. ഓര്‍ക്കുക, സമ്പത്തും സൌഭാഗ്യങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി നേടിക്കൊടുക്കുംപോള്‍ നഷ്ടമാകുന്നത് നമ്മുടെ ജീവിധത്തിന്റെ നല്ല നാളുകളാണ് . കഴിഞ്ഞു പോയ നല്ല നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല ഒഴുകുന്ന പുഴ പോലെയാണ് ജീവിതം അത് മുന്നോട്ടു കുതിക്കുകയാണ് ഒരിക്കലിം പിന്നോട്ട് വരില്ല. ഇന്നല്ലെങ്കില്‍ നാളെ ഈ ആടംപരങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥതി ആലോചിച്ചു നോക്ക്. അപ്പോള്‍ വീഴ്ചക്ക് ഉയരം കൂടും. അതുകൊണ്ട് ആടംപരങ്ങളും ദുരാഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി കടങ്ങളില്‍ നിന്നും രക്ഷ നേടി എത്രയും പെട്ടെന്ന് തന്റെ തോണി കുടുംബത്തിലെക്കടുപ്പിക്കാന്‍ ശ്രമിക്കുക.
By: പ്രവാസ ലോകം
back to top
പ്രവാസികളോട് ഒരപേക്ഷ
Subscribe to:
Post Comments (Atom)
No comments:
Post a Comment