ചേട്ടായി ഉപയോഗിക്കുന്ന ഫോണ്‍ ചാത്തനാണ് എത്രയും വേഗം സാധനം പൊട്ടക്കിണറ്റിലെറിയുക. എന്നര്‍ഥം വരുന്ന ഒരു എസ്എംഎസ് സര്‍വീസ് പ്രൊവൈഡറുടെ കയ്യില്‍ നിന്നു കിട്ടിയ എല്ലാ ചൈനീസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കിതു തന്നെ വരണം. സാധാരണക്കാരന്‍ പട്ടിണികിടന്നും കൂലിപ്പണിയെടുത്തും ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ നാലിലൊന്നു വിലയ്ക്ക് അതിനേക്കാള്‍ മികച്ച ചൈനീസ് ഫോണ്‍ വാങ്ങി ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്ന കൂതറ ചൈനക്കാരെ നിങ്ങള്‍ക്കിതു തന്നെ വരണം. എന്തൊരഹങ്കാരമായിരുന്നു. തീര്‍ന്നല്ലോ, എല്ലാം തീര്‍ന്നല്ലോ. നവംബര്‍ 30ന് നിങ്ങളുടെ ചാത്തന്‍ ഫോണ്‍സ് ഡെഡ് ആവും. പിന്നെ അതില്‍ വല്ല ചുണ്ണാമ്പോ, കഞ്ചാവോ വല്ലതും ഇട്ടു വയ്ക്കാം. ഇല്ലെങ്കില്‍ പിള്ളേര്‍ക്കു കളിക്കാന്‍ കൊടുക്കാം.
എല്ലാവര്‍ക്കും നോക്കിയ ഫോണ്‍ വാങ്ങാനൊക്കില്ലല്ലോ, അപ്പോള്‍ പാവങ്ങളുടെ അമേരിക്കയായ ചൈന നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന പാവം സാധാരണക്കാരെ ഇങ്ങനെ ആക്ഷേപിക്കുന്നതും അവരുടെ ചൈനീസ് ഫോണ്‍ ശവത്തില്‍ ഇങ്ങനെ കുത്തുന്നതും ശരിയാണോ എന്നതു മറ്റൊരു ചോദ്യം. ശരിയല്ല. സര്‍ക്കാരിനെ സംബന്ധിച്ച് ചൈനയോ പഞ്ചാബോ ആരു വേണമെങ്കിലും ഫോണ്‍ ഉണ്ടാക്കിക്കോട്ടെ, പക്ഷെ അതു ഫോണ്‍ ആയിരിക്കണം. അല്ലാതെ, ഫോണിന്റെ ഷേപ്പിലൊരു സാധനം ഉണ്ടാക്കിയിട്ട് അതുവച്ച് ഉഡായ്പ് വേലകളിറക്കാന്‍ ഒരുത്തനെയും സമ്മതിക്കില്ല. രാജ്യസുരക്ഷ എന്നത് അത്ര നിസ്സാര കാര്യമല്ലെന്നിരിക്കെ ഐഎംഇഐ നമ്പരും കോപ്പുമൊന്നുമില്ലാത്ത വ്യാജ ഫോണകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ നമുക്കു പിന്തുണയ്ക്കാം. പക്ഷെ, ഇന്ത്യയിലെ രണ്ടരക്കോടിയോളം ഫോണുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നിശ്ചലമാകും എന്നതിനൊരു പരിഹാരം അന്വേഷികക്കുകയുമാവാം.
ചൈനീസ് ഫോണ്‍ കൂട്ടത്തോടെ അടിച്ചു പോകുന്നത് ഒഴിവാക്കാനായി ഇന്റര്‍നാഷനല്‍ ജിഎസ്എം അസോസിയേഷന്റെ അംഗീകാരമുള്ള മൊബൈല്‍ സ്റ്റാന്‍ഡാര്‍ഡ് അലയന്‍സ് ഇന്ത്യ ഐഎംഇഐ പൊതുമാപ്പ് പദ്ധതി നടപ്പാക്കുന്നു. ടെലികോം വകുപ്പിന്റെയും വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും അംഗീകാരത്തോടെയാണു പദ്ധതി. ഐഎംഇഐ നമ്പര്‍ ഇല്ലാത്തതും വ്യാജ ഐഎംഇഐ നമ്പരുള്ളതുമായ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തനരഹിതമാകുന്നത് ഒഴിവാക്കാന്‍ വ്യാജ ഫോണുകള്‍ക്കും അംഗീകൃത ഐഎംഇഐ നമ്പര്‍ നല്‍കാനാണ് പദ്ധതി. പുതിയ ഐഎംഇഐ നമ്പര്‍ സ്വീകരിക്കുന്നവരുടെ ഫോണുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. കണക്ഷന്‍ റദ്ദാക്കപ്പെട്ട ഫോണുകള്‍ക്കും പുതിയ ഐഎംഇഐ ലഭിക്കും.
വ്യാജഫോണുകള്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് അയച്ചു തുടങ്ങിയിരുന്നു. ഐഎംഇഐ നമ്പര്‍ ഇല്ലാത്തതും പൂജ്യങ്ങള്‍ മാത്രമായ നമ്പറുള്ളതും വ്യാജമായി നമ്പര്‍ ചേര്‍ത്തിട്ടുള്ളതുമായ ഫോണുകളുടെ കണക്ഷനാണ് നവംബര്‍ മുപ്പതോടെ റദ്ദാക്കപ്പെടുക. കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്ന 32 സെന്ററുകളില്‍ തിരിച്ചറിയല്‍ രേഖയുമായി നേരിട്ടെത്തി ഐഎംഇഐ നമ്പര്‍ കരസ്ഥമാക്കാം. 199 രൂപയാണ് ഇതിന് ഇൌടാക്കുന്നത്. രണ്ടു സിം ഉള്ള ഫോണുകള്‍ക്ക് 398 രൂപ.
കേരളത്തിലെ അംഗീകൃത സെന്ററുകള്‍: ഹോട്ട്ലൈന്‍ കമ്യൂണിക്കേഷന്‍ ചെന്തേട്ട, തിരുവനന്തപുരം; ആമിസ് മൊബൈല്‍ ഫോണ്‍ കെയര്‍, കെഎന്‍എസ് ബില്‍ഡിങ്സ് ആറ്റിങ്ങല്‍; സെക്യുര്‍ മൊബൈല്‍ കെയര്‍, പാരിപ്പള്ളി കൊല്ലം; ഹൌസ് ഒാഫ് മൊബൈല്‍സ്, എടപ്പള്ളിക്കോട്ട ചവറ; റേഡിയോ സെന്റര്‍ സെല്ലുലാര്‍ സര്‍വീസ്, മുല്ലയ്ക്കല്‍ ആലപ്പുഴ; ജിഎസ്എം കേരള, തുരുത്തി ചങ്ങനാശ്ശേരി; ശങ്കര അയ്യേര്‍സ് ടൈം ഹൌസ്, പാലസ് റോഡ്, കോട്ടയം; സൂര്യ എന്റര്‍പ്രൈസസ്, റിവര്‍ വ്യൂ റോഡ്, തൊടുപുഴ; എആന്‍ഡ് ബി എന്റര്‍പ്രൈസസ്, മാതാ ഷോപ്പിങ് ആര്‍കേഡ് തൊടുപുഴ; എബീസ് അസോഷ്യേറ്റ്സ്, അമ്പലംപടി, അടിമാലി; ഐബിപി കടവന്ത്ര, എറണാകുളം; എംഡിആര്‍, ആലപ്പാട്ട് ആര്‍കേഡ് എറണാകുളം, ഡിവിക്സ് പെരുമ്പാവൂര്‍, വിന്‍സ്റ്റാര്‍ ലിസി ജംക്ഷന്‍ എറണാകുളം; താന്നിക്കല്‍ ഏജന്‍സീസ് മറൈന്‍ ഡ്രൈവ് എറണാകുളം; സിവി കമ്യൂണിക്കേഷന്‍, കന്നൂക്കര നോര്‍ത്ത് പറവൂര്‍; സ്കൈടെല്‍, ഹൈറോഡ് തൃശൂര്‍; ഏഷ്യന്‍ ചോയ്സ്, കുറുപ്പം റോഡ് തൃശൂര്‍; മൊബൈല്‍ കെയര്‍, മെട്രോ കോംപ്ലക്സ് പാലക്കാട്; ബെസ്റ്റ് കെയര്‍ സെന്റര്‍, കാനറാ സ്ട്രീറ്റ് പാലക്കാട്; ബ്രിട്കോ കമ്യൂണിക്കേഷന്‍സ് ദാറുസ്സലാം കോംപ്ലക്സ്, കോഴിക്കോട്; മൊബൈല്‍ ലാബ്, ദാറുസ്സലാം കോംപ്ലക്സ് കോഴിക്കോട്; ഐ സോണ്‍ എംഎ ബസാര്‍, ബാങ്ക് റോഡ് കോഴിക്കോട്; ബേസിക് മൊബൈല്‍സ്, മെട്രോ സ്ക്വയര്‍ മഞ്ചേരി; ഡല്‍ഹി മൊബൈല്‍, മര്‍കസ് ബില്‍ഡിങ് പാന്‍ബസാര്‍, തിരൂര്‍; സിയാത് മൊബൈല്‍സ്, മക്ക ടവര്‍ തിരൂര്‍; ടോക് ടോക് മൊബൈല്‍, മെയിന്‍ റോഡ് ബത്തേരി; നെക്സ്റ്റ് കമ്യൂണിക്കേഷന്‍, അയിഷ കോംപ്ലക്സ് മീനങ്ങാടി; മൊബൈല്‍ വേള്‍ഡ്, ബസ് സ്റ്റാന്‍ഡ് തളിപ്പറമ്പ്, സീല്‍ ടാക്റ്റ് കമ്യൂണിക്കേഷന്‍സ് പേള്‍ ഹൈപര്‍ മാര്‍ക്കറ്റ് സൌത്ത് ബസാര്‍ കണ്ണൂര്‍; ജംപോ മൊബൈല്‍ നാരങ്ങാപുറം, തലശ്ശേരി; അസ്കോ മൊബൈല്‍സ് ബസ് സ്റ്റാന്‍ഡിനു സമീപം, കാസര്‍കോട്. back to top
ചൈനീസ് ഫോണിനു പൊതുമാപ്പ്
Subscribe to:
Post Comments (Atom)
No comments:
Post a Comment