Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

ഇനി മൊബൈലില്‍ മലയാളവും ടൈപ് ചെയ്യാം

ബാംഗ്ലൂര്‍: ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് അനായാസം എസ്എംഎസ് അയയ്ക്കാന്‍ ഇതാ സൗകര്യം. പല ഇന്ത്യന്‍ ഭാഷകളും ടൈപ്പ് ചെയ്യാനാവുന്ന പാണിനി കീപാ‍ഡാണ് ഈ സൗകര്യം ഒരുക്കുന്നത്.

ഇന്ത്യയിലെ 50 കോടിയിലേറെ വരുന്ന മൊബൈല്‍ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗത്തിന് ഇത് ഒരു സഹായമായേയ്ക്കും. ഈ സാങ്കേതിക വിദ്യ സൗജന്യമായി ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇപ്പോള്‍ ആസാമീസ്, ബംഗാളി, ഹിന്ദി, കന്നട, മലയാളം, മറാഠി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ഒറിയ എന്നീ ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാണ്.

ഫോണിന്റെ കീപാഡില്‍ ഭാഷാ അക്ഷരങ്ങള്‍ പ്രിന്റ് ചെയ്തിട്ടില്ലെങ്കിലും അനായാസം ടൈപ്പ് ചെയ്യാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ സൗകര്യം. അക്ഷരങ്ങള്‍ സ്ക്രീനില്‍ തെളിയും എന്നതുകൊണ്ടാണ് ഈ സൗകര്യം ലഭ്യമാവുന്നത്.

മൊബൈലില്‍ ഉപയോഗിയ്ക്കുന്ന ഈ സാങ്കേതിക വിദ്യ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും എടിഎമ്മിലും, ടച്ച് സ്ക്രീന്‍ കിയോസ്ക്കുകളിലും ഐപിടിവിയിലും ഒക്കെ സംയോജിപ്പിയ്ക്കാനാവും.
ഇപ്പോള്‍ നോക്കിയ ജാവ ഫോണുകളില്‍ ഉപയോഗിയ്ക്കാവുന്ന ഈ സംവിധാനം വൈകാതെ മറ്റ് ഫോണുകളിലും ഉപയോഗിയ്ക്കാവുന്ന വിധത്തിലാവും.
Free Signature Generator

Free Signature Generator

Bookmark and Share

No comments: