Flash News ! Now Running ! Super Hit Movie ! The Dirty Picture ! starring Vidya Balan, Naseeruddin Shah, Emraan Hashmi, Tushar Kapoor, Imran Hasnee, Anju Mahendroo. ...

പി.ഡി.എഫ്.ഫയലുകളുടെ രൂപത്തില്‍ വൈറസ് പടരുന്നു

നിങ്ങളറിയാതെ ചൈനയിലെ ഒരു വിദൂര സെര്‍വറുമായി നിങ്ങളുടെ കമ്പ്യൂട്ടറിനെ ബന്ധിപ്പിക്കുകയും, അതുവഴി നിങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന ഒരു വൈറസ് പ്രോഗ്രാം ഇമെയിലുകള്‍ വഴി പടരുന്നതായി റിപ്പോര്‍ട്ട്. ഇമെയില്‍ അറ്റാച്ച്‌മെന്റായുള്ള പി.ഡി.എഫ് (PDF) ഫയലുകളിലൂടെയാണ് വൈറസ് എത്തുക.

സ്യൂസ് (Zeus) എന്ന പേരിലും അറിയപ്പെടുന്ന 'ഇസഡ്‌ബോട്ട്' (Zbot) ട്രോജന്‍ പ്രോഗ്രാം ഇമെയില്‍ വഴി പടരുന്നതു സംബന്ധിച്ച്, ഒട്ടേറെ പരാതികള്‍ 'വെബ്ബ്‌സെന്‍സ് സെക്യൂരിറ്റി ലാബ്‌സി'ന് ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ച വരെ യൂസര്‍മാരുടെ പക്കല്‍ നിന്ന് 2200 പരാതികള്‍ ലഭിച്ചു.

ഉപഭോക്താക്കളെ കബളിപ്പിച്ച് അറ്റാച്ച്‌മെന്റ് തുറക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലെത്തുന്ന പാഴ്‌മെയിലുകളാണ് (സ്​പാം) ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അറ്റാച്ച്‌മെന്റായുള്ള പി.ഡി.എഫ്.ഫയലില്‍ ട്രോജന്‍ ഉണ്ടാകും. Royal_Mail_Delivery _Notice.pdf. എന്ന പേരിലുള്ളതാകും അറ്റാച്ച്‌മെന്റ്. 

പി.ഡി.എഫ്.അല്ലേ, സേവ് ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് നമ്മള്‍ കരുതും. സേവ് ചെയ്യുന്നതോടെ അത് വിന്‍ഡോസിനെ നിയന്ത്രിച്ച് കമ്പ്യൂട്ടറിനെ പിടിയിലാക്കും, വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യും. ചൈനയില്‍ നിന്നുണ്ടാകുന്ന പുതിയ കമ്പ്യൂട്ടര്‍ ഭേദനമാണ് ഇതെന്നാണ് കരുതേണ്ടത്.

കമ്പ്യൂട്ടറുകളിലെ ആന്റിവൈറസ് പ്രോഗ്രാമുകള്‍ അപ്‌ഡേറ്റു ചെയ്യുക. പരിചയമില്ലാത്ത സ്രോതസ്സുകളില്‍ നിന്നെത്തുന്ന മെയിലുകളിലെ പി.ഡി.എഫ്.അറ്റാച്ച്‌മെന്റ് ഒഴിവാക്കുക. വൈറസിനെ നേരിടാന്‍ അതേ മാര്‍ഗമുള്ളു.



Free Signature Generator

Bookmark and Share

No comments: