വാഹനയാത്രകള്‍ ദിശതെറ്റിപോകുമെന്നു പേടിവേണ്ട. കടന്നുപോകുന്നത് അപരിചതമായ ഏതുവഴിയിലൂടെയുമാവകട്ടെ, വഴികളിലുട നീളമുള്ള ജംങ്ഷനുകളില്‍ വാഹനം നിര്‍ത്തി നേര്‍വഴി തിരയുന്ന പതിവുരീതിയും ഇനി വേണ്ട. യാത്ര ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ജി.പി.എസ്. നാവിഗേഷന്‍ സിസ്റ്റം നിങ്ങളുടെ സഹായത്തിനെത്തുന്നു.
യാത്ര തുടങ്ങും മുന്‍പ് വാഹനത്തിലോ, മൊബൈല്‍ ഫോണിലോ ഉള്ള '' മാപ്പ് മൈ ഇന്ത്യ'' എന്ന നാവിഗേറ്ററില്‍ ചെന്നെത്തേണ്ടുന്ന സ്ഥലം രേഖപ്പെടുത്തണം. യാത്രയിലുടനീളം വളവുകളേയും തിരിവുകളേയും കുറിച്ച് മുന്നറീപ്പ് നല്‍കി നാവിഗേറ്റര്‍ ഡ്രൈവറുടെ സഹായത്തിനുണ്ടാകും. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം വഴിയാണ് മാപ്പ് മൈ ഇന്ത്യ ലക്ഷ്യത്തിലേക്കുള്ള ദിശകാണിക്കുന്നത്.

യാത്രയുടെ ആരംഭത്തില്‍ നാവിഗേറ്റര്‍ സ്‌ക്രീനില്‍ യാത്രികന്‍ നില്‍ക്കുന്ന സ്ഥലം കാണിക്കും. എത്തിച്ചേരേണ്ടസ്ഥലം രേഖപ്പെടുത്തിയാല്‍ വാഹനം സഞ്ചരിക്കുന്നതിനനുസരിച്ച് യാത്ര ഏതൊക്കെ വഴിയിലൂടെ വേണമെന്ന നിര്‍ദ്ദേശം ദൃശ്യരൂപത്തിലും ശബ്ദരൂപത്തിലുമായി അവതരിപ്പിക്കും.
യാത്രയില്‍ റോഡുകള്‍ പിരിയുന്ന തിനു 200 മീറ്റര്‍ മുന്‍പും 100 മുന്‍പും സൂചനകള്‍ ലഭിക്കും. വഴീമാറേണ്ടുന്ന സമയത്ത് നിര്‍ദ്ദേശം ശബ്ദമെസേജുകളായി മാപ്പ്‌മൈ ഇന്ത്യയിലൂടെ കേള്‍ക്കാം. ഇന്ത്യയിലെ 4,10,000 നഗരങ്ങളും ഗ്രാമങ്ങളും ബന്ധിപ്പിച്ചാണ് മാപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 400 പേര്‍ 17 വര്‍ഷം മാപ്പിനായി പരിശ്രമിച്ചെന്ന് കമ്പനി അവകാശപ്പെടുന്നു. ഹൈവേ റോഡുകള്‍ക്കുപുറമെ പ്രദ്ദേശികമായ ഉപവഴികളെല്ലാം മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആറു മാസം കൂടുമ്പോള്‍ റോഡുകളിലെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിഷ്‌ക്കാരങ്ങള്‍ മാപ്പില്‍ വരുത്തും. ദിശകാണിച്ചുതരുന്നതിനു പുറമെ ഓരോസ്ഥലങ്ങളിലുമുള്ള പ്രധാനപ്പെട്ട പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നാവിഗേറ്റര്‍ കൈമാറും.
യാത്രവേളയില്‍ ആവശ്യമായി വരുന്ന പെട്രോള്‍ പമ്പുകള്‍ , എ.ടി.എം. കൗണ്ടറുകള്‍, ഹോട്ടലുകള്‍, പലനിലവാരത്തിലുള്ള താമസസ്ഥലങ്ങള്‍ എന്നിവയെ കുറിച്ചും ഫോണ്‍ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ ലഭിക്കും. 7900 രൂപയാണ് മാപ്പ് മൈ ഇന്ത്യയുടെ വില. നാവിഗേഷന്‍ ഉപയോഗിക്കുന്നതിന് അധിക ചെലവുകള്‍ ഇല്ല.
No comments:
Post a Comment