
2004 ലാണ് അദ്ദേഹത്തിന്റെ ക്യാന്‍സര്‍ബാധ തിരിച്ചറിഞ്ഞത്. 2011 ജൂണില്‍ നടത്തിയ ശസ്ത്രക്രിയക്കുശേഷം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. മൃതദേഹം സൗദിയില്‍ എത്തിച്ചശേഷം തിങ്കളാഴ്ച സംസ്‌കരിക്കുമെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദി ഭരണകൂടത്തിലെ പ്രധാനിയായിരുന്ന അദ്ദേഹം പ്രതിരോധ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിരുന്നു.
1928 ജനുവരി അഞ്ചിന് സൗദി രാജാവ് അബ്ദുല്‍ അസീസിന്റെ 15-മത്തെ മകനായാണ് സുല്‍ത്താന്‍ രാജകുമാരന്‍ ജനിച്ചത്.
2009 മുതല്‍ ന്യൂയോര്‍ക്കിലും മൊറോക്കോയിലും നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമായിരുന്നു. യു.എസിന് ശക്തമായ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം രാജ്യനവീകരണത്തിന് ഈബന്ധം ഉപയോഗിച്ചു. സൗദിയുടെ പുരോഗതിയില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ആസൂത്രകന്‍ എന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്.
No comments:
Post a Comment