മൈക്രോസോഫ്റ്റിന്റെ ഓഫിസ് 2010 സോഫ്റ്റ്‌വേര്‍ രംഗത്തിറക്കി. ആഗോളതലത്തിലെ ബിസിനസ് സ്ഥാപനങ്ങളെ ലക്ഷ്യം വച്ചാണിത്. കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീഫന്‍ ഇലോപാണ് പുതിയ സോഫ്റ്റ് വേര്‍ പുറത്തിറക്കിയ കാര്യം അറിയിച്ചത്.
ഇതോടൊപ്പം മൈക്രോസോഫ്റ്റ് ഷെയര്‍പോയിന്റ് 2010 എന്ന വെബ് അധിഷ്ഠിത സോഫ്റ്റ് വേറും പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാര്‍ക്കായി ഓഫിസ് 2010 ജൂണിലായിരിക്കും പുറത്തിറക്കുക.
പിസി, ഫോണ്‍, ബ്രൌസര്‍ തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്ക് മികവുറ്റ പ്രവര്‍ത്തനസാഹചര്യമേകി സ്ഥാപനങ്ങള്‍ക്കും മറ്റും ലാഭകരമായ രീതിയില്‍ മുന്നോട്ടു പോകാന്‍ ഓഫിസ് 2010 സഹായകരമാവുമെന്ന് സ്റ്റീഫന്‍ ഇലോപ് അഭിപ്രായപ്പെട്ടു.
വേഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍നോട്ട് തുടങ്ങിയ മൈക്രോസോഫ്റ്റ് ആപ്‌ളിക്കേഷനുകളുടെ വെബ് അധിഷ്ഠിത പതിപ്പുകളായ ഓഫിസ് വെബ് ആപ്‌ളിക്കേഷനുകളുടെ കടന്നുവരവിനും ഓഫിസ് 2010 തുടക്കമിട്ടു.
ഈ രംഗത്ത് സജീവമായ ഗൂഗിളിന്റെ വെബ് അധിഷ്ഠിത സേവനങ്ങള്‍ക്കുളള മറുപടിയെന്ന നിലയില്‍ മൈക്രോസോഫ്റ്റ് രംഗത്തിറക്കിയ ഓഫിസ് വെബ് ആപ്‌ളിക്കേഷന്‍സ് വന്‍കിട കമ്പനികള്‍ക്ക് ലഭ്യമായെങ്കിലും സാധാരണക്കാര്‍ക്ക് ഇതിനായി ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും.
No comments:
Post a Comment